അഷ്റഫ് ഹകീമി (19 വയസ്സ്, 7 മാസം)
text_fields7 ടീനേജേഴ്സ്
ഏഴു താരങ്ങളാണ് കൗമാരക്കാർ. അവരിൽ മൊറോക്കോയിൽനിന്ന് അഷ്റഫ് ഹകീമി (19 വയസ്സ്, 7 മാസം) റഷ്യയിലെ ഇളമുറക്കാരനാവുന്നു. തൊട്ടുപിന്നിൽ ഇംഗ്ലണ്ടിെൻറ ട്രെൻറ് അലക്സാണ്ടർ അർനോൾഡ് (19 വയസ്സും എട്ട് മാസവും). അർസാനി, കെയ്ലിയൻ എംബാപ്പെ (ഫ്രാൻസ്), ഫ്രാൻസിസ് ഉസുഹോ (നൈജീരിയ), ജോസ് ലൂയിസ് റോഡ്രിഗസ് (പനാമ), മൂസ വാഗ് (സെനഗൽ) എന്നിവരാണ് മറ്റു കൗമാരക്കാർ.
നൈജീരിയ ഏറെ ചെറുപ്പം
കൗതുകങ്ങളുടെ ചെപ്പാണ് ലോകകപ്പ്. ഒാരോ ടൂർണമെൻറിന് കിക്കോഫ് കുറിക്കപ്പെടുേമ്പാഴും ഒരുപിടി വിശേഷങ്ങളുമുണ്ടാവും. 28 വയസ്സാണ് റഷ്യ ലോകകപ്പിെൻറ ശരാശരി പ്രായം. നൈജീരിയക്കാണ് ഏറ്റവും പ്രായം കുറവ്. ടീമിെൻറ ശരാശരി 25.9 വയസ്സ്. തൊട്ടുപിന്നിൽ ഫ്രാൻസും ഇംഗ്ലണ്ടും (26). ഏറ്റവും പ്രായമേറിയവർ അരങ്ങേറ്റക്കാരായ പനാമയും കോസ്റ്ററീകയും. 23 അംഗ സംഘത്തിെൻറ ശരാശരി 29.6 വയസ്സ്. പിന്നിൽ മെക്സികോ (29.4). തൊട്ടുമുകളിലായി 29.3 വയസ്സ് ശരാശരിയുമായി ലയണൽ മെസ്സിയുടെ അർജൻറീനയുമുണ്ട്.