Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോ​ള​ണ്ടി​ന്​​...

പോ​ള​ണ്ടി​ന്​​ ജ​യ​ത്തോ​ടെ മ​ു​ന്നേ​റ്റം; ജ​ർ​മ​നി​യും ഇം​ഗ്ല​ണ്ടും ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്​

text_fields
bookmark_border
പോ​ള​ണ്ടി​ന്​​ ജ​യ​ത്തോ​ടെ മ​ു​ന്നേ​റ്റം; ജ​ർ​മ​നി​യും ഇം​ഗ്ല​ണ്ടും ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്​
cancel

വാഴ്സോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ മോണ്ടിനെഗ്രോയെ 2-1ന് തോൽപിച്ച് ഗ്രൂപ് ‘ഇ’യിൽ േപാളണ്ടിെൻറ തോൽവി അറിയാതെയുള്ള കുതിപ്പ് തുടരുന്നു. നിർണായക ജയത്തോടെ അഞ്ചു കളിയിൽ 13 പോയൻറുമായി പോളണ്ട് ഒന്നാമതും മോണ്ടിനെഗ്രോ ഏഴു പോയൻറുമായി രണ്ടാമതുമാണ്. ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലായിരുന്നു പോളണ്ട് കച്ചകെട്ടിയിറങ്ങിയത്. ആക്രമിച്ചുകളിച്ച പോളണ്ടിനെ ക്യാപ്റ്റൻ തന്നെയാണ് ആദ്യം ഗോൾ നേടി മുന്നിലെത്തിച്ചത്.

40ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് െലവൻഡോവ്സ്കി ഗോളാക്കുകയായിരുന്നു. ലൂകാസ് പിസക്സിെൻറ വകയായിരുന്നു രണ്ടാം ഗോൾ.
മറ്റൊരു മത്സരത്തിൽ നോർത്തേൺ അയർലൻഡ് നോർേവയെ 2^0ത്തിന് തോൽപിച്ചു. സ്ലോവാക്യ 3^1ന് മാൾട്ടയെയും സ്കോട്ട്ലൻഡ് സ്ലൊവീനിയയെ 1^0ത്തിനും തോൽപിച്ചു. 

ഞായറാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ ജർമനി അസർൈബജാനെയും (4^1) ഇംഗ്ലണ്ട് ലിേത്വനിയയെയും (2^0) തോൽപിച്ചിരുന്നു. ജർമനിക്കായി ആന്ദ്രേ ഷുർെല രണ്ടും തോമസ് മ്യൂളർ, മരിയോ ഗോമസ് എന്നിവർ ഒാരോ ഗോളും നേടി. ഇംഗ്ലണ്ടിനായി ജർമെയ്ൻ ഡീഫോയും ജാമി വാർഡിയും ഗോൾ നേടി. ഇരു ടീമുകളും ഗ്രൂപ്പിൽ ഒന്നാമതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world qualification
News Summary - world qualification
Next Story