റെക്കോഡിലേക്ക് വലനിറച്ച് ക്രിസ്റ്റീൻ സിൻക്ലെയർ
text_fieldsലോസ് ആഞ്ചലസ്: അന്താരാഷ്ട്ര ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾസ്കോററായി കാനഡയുടെ വനിത താരം ക്രിസ്റ്റീൻ സിൻക്ലെയർ. ബുധനാഴ്ച കോൺകകാഫ് ഒളിമ്പിക് യോഗ്യത ചാമ്പ്യൻഷിപ്പിൽ സെൻറ് കിറ്റ്സ് ആൻഡ് നെവിസിനെതിരെ തെൻറ രണ്ടാം ഗോൾ നേടിയതോടെയാണ് സിൻക്ലെയർ അമേരിക്കയുടെ അബി വാംബാചിനെ (184) മറികടന്നത്. 149 മത്സരങ്ങളിൽനിന്ന് 109 ഗോളുകൾ നേടിയ ഇറാെൻറ അലി ദായിയാണ് പുരുഷന്മാരിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ.
കുഞ്ഞൻ ദ്വീപ് രാഷ്ട്രത്തിനെതിരെ 11-0ത്തിനായിരുന്നു കാനഡയുടെ ജയം. കനേഡിയൻ ജഴ്സിയിലെ തെൻറ 290ാം മത്സരത്തിലാണ് 36കാരിയായ നായിക നാഴികക്കല്ല് പിന്നിട്ടത്. അന്താരാഷ്ട്ര തലത്തിൽ സിൻക്ലെയർ ഗോളടിക്കുന്ന 41ാമത്തെ രാജ്യമാണ് സെൻറ് കിറ്റ്സ് ആൻഡ് നെവിസ്. 2000ത്തിൽ പോർചുഗലിൽ നടന്ന അൽഗാർവ് കപ്പിലൂടെ 16ാം വയസ്സിലായിരുന്നു അരങ്ങേറ്റം.
കളത്തിലിറങ്ങിയ രണ്ടാം മത്സരത്തിൽതന്നെ നോർവെക്കെതിരെ കന്നി ഗോൾ സ്കോർ ചെയ്തു. രണ്ട് ഒളിമ്പിക്സുകളിൽനിന്ന് 11 ഗോളടിച്ച സിൻക്ലെയർ അഞ്ച് ലോകകപ്പുകളിൽ ഗോളടിച്ച രണ്ടുപേരിൽ ഒരാൾകൂടിയാണ്. 107 കരിയർ ഗോളുകളുള്ള അമേരിക്കൻ താരം അലക്സ് മോർഗനാണ് താരത്തിെൻറ റെക്കോഡ് തകർക്കാൻ സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ, 30കാരിയായ മോർഗൻ ആദ്യ കുഞ്ഞിന് ജന്മം നൽകാൻ തയാറെടുക്കുന്നതിനാൽതന്നെ അവർക്ക് അതിന് സാധിക്കുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
