കളി മറ്റന്നാൾ: റഷ്യക്ക് ഉത്സവം
text_fieldsമോസ്കോ: രണ്ടുദിവസം അകലെ കാത്തിരിക്കുന്ന ഉത്സവരാവിനെ വാരിപ്പുണരാനൊരുങ്ങി റഷ്യ. കാൽപ്പന്ത് ലഹരിയിലമർന്ന് ആരാധകലോകം കാത്തിരിക്കുന്ന മുഹൂർത്തത്തിനായി റഷ്യ എന്നേ ഉണർന്നുകഴിഞ്ഞു. രാവിനെ പകലാക്കിയും പകലിനെ ഉത്സവമാക്കിയും ലോകത്തെ വലിയ രാജ്യം വിശ്വമാമാങ്കത്തിെൻറ ആവേശലഹരിയിൽ. ടീമുകളെല്ലാം പോരാട്ടമണ്ണിൽ എത്തിക്കഴിഞ്ഞു.
കിരീട ഫേവറിറ്റുകളായ ബ്രസീൽ, അർജൻറീന, സ്പെയിൻ, ജർമനി, ഫ്രാൻസ് ടീമുകൾ കളിമണ്ണിൽ വിമാനമിറങ്ങിയതോടെ റഷ്യയിൽ ഫുട്ബാൾ ഉണർന്നു. ബ്രസീലാണ് ഏറ്റവും ഒടുവിലായെത്തിയത്. അവസാന സന്നാഹ മത്സരത്തിൽ ഒാസ്ട്രിയയെ 3-0ത്തിന് തോൽപിച്ച നെയ്മറും സംഘവും സോചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനമിറങ്ങി. മെസ്സിയും ജോർജ് സാംേപാളിയും അടങ്ങുന്ന അർജൻറീന സുഖോസ്കി വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയിലെത്തി. ഗ്രൂപ് റൗണ്ടിൽ മത്സരവേദികൾക്കടുത്തായി കനത്ത സുരക്ഷയിൽ അത്യാഡംബരത്തോടെയാണ് ടീമുകളുടെ താമസമൊരുക്കിയത്. ഇന്നും നാളെയും ഇവർ പരിശീലന്നത്തിനിറങ്ങും. ഇവിടെയെത്തിയ സൗദി, ഇറാൻ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ടീമുകൾ നേരേത്ത പരിശീലനവും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
