സൗദി ടീമിനെ ‘പ്രഖ്യാപിക്കുന്ന’ ഒൗദ്യോഗിക പരസ്യ വീഡിയോയിൽ മലയാളവും-വിഡിയോ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോയിൽ മലയാളവും. ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ, ജനറൽ സ്പോർട്സ് അതോറിറ്റി, മിനിസ്ട്രി ഒാഫ് മീഡിയ, സെൻറർ ഫോർ ഗവൺമെൻറ് കമ്യൂണിക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള 2.53 മിനിറ്റിെൻറ വീഡിയോ സൗദി അറേബ്യയുടെ സംസ്കാരവും വർത്തമാനവും ഫുട്ബാളിനോടുള്ള ആവേശവും വ്യക്തമാക്കുന്നതാണ്.
ഒാരോ കളിക്കാരെൻറയും പേര് വിവിധ രീതികളിൽ പ്രഖ്യാപിക്കുന്നതുപോലെയാണ് വീഡിയോ. ഇൗന്തപ്പന തോട്ടത്തിന് നടുവിലെ ഒരു മജ്ലിസിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരിക്കുന്ന സൗദി പൗരപ്രമുഖർക്കിടയിലേക്ക് വരുന്ന ഒരു ഫോൺ കോളിലാണ് ചിത്രം തുടങ്ങുന്നത്. തൈസീർ അൽജാസിമിെൻറ പേരായിരുന്നു അത്.
അവിടെ നിന്ന് നിരത്തിലും കോളജിലും കെട്ടിട നിർമാണ രംഗത്തും ഒാഫീസിലും ആശുപത്രിയിൽ ശസ്ത്രക്രിയ മേശയിലും കോഫിഷോപ്പിലും തിയറ്ററിലും വീട്ടിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഒാരോ കളിക്കാരുടെയും പേരുകൾ അറിയിക്കുന്നു. ഏറ്റവും ഒടുവിൽ ബാർബർ ഷോപ്പിൽ മുഴങ്ങുന്ന ഒരു റേഡിയോ അനൗൺസ്മെൻറിൽ മലയാളവും കടന്നു വരുന്നു: ‘ലോകകപ്പിൽ പെങ്കടുക്കുന്ന സൗദി ടീമിെൻറ പട്ടികയിൽ അബ്ദുൽ മാലിക് അൽഖൈബരി ഉൾപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?’. ഇൗ അനൗൺസ്മെേൻറാടെ വീഡിയോ അവസാനിക്കുന്നു. സൗദി ദേശീയ ഫുട്ബാൾ ടീമിെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡ്ലിൽ പങ്കുവെച്ച വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 16 ലക്ഷം പേർ കണ്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
