ലോകകപ്പ്​ യോഗ്യത റൗണ്ട്: ഇന്ത്യ x ഖത്തർ മത്സരം ഭുവനേശ്വറിൽ

21:52 PM
21/02/2020

ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലെ ഫിഫ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തി​ന്​ ഭുവനേശ്വറിലെ കലിംഗ സ്​റ്റേഡിയം വേദിയാകും. മാർച്ച്​ 26നാണ്​ ഗ്രൂപ്​​ ‘ഇ’യിലെ രണ്ടാം പാദ മത്സരം നടക്കുക. ദേശീയ കോച്ച്​ ഐകർ സ്​റ്റിമാകി​​െൻറ കൂടി താൽപര്യം പരിഗണിച്ചാണ്​ കൊച്ചി, കൊൽക്കത്ത, ബംഗളൂരു, അഹ്​മദാബാദ്​ എന്നീ വേദികളെ പിന്തള്ളി കലിംഗയെ തെരഞ്ഞെടുത്തത്​. 

ഐ.എസ്​.എല്ലിൽ ഒഡീഷ എഫ്​.സിയുടെ ഹോംഗ്രൗണ്ടായ കലിംഗയുടെ നിലവാരത്തെ വിമർശിച്ച്​ നിരവധി ടീമുകൾ രംഗത്തെത്തിയിരുന്നു. സെപ്​റ്റംബറിൽ നടന്ന ആദ്യ പാദത്തിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച്​ ഇന്ത്യ ഞെട്ടിച്ചിരുന്നു. ലോകകപ്പ്​ പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യ മൂന്ന്​ മത്സരങ്ങൾ ശേഷിക്കെ മൂന്നാം സ്​ഥാനത്തെത്തി എ.എഫ്​.സി ഏഷ്യൻ കപ്പിന്​ യോഗ്യത നേടാനാണ്​ ലക്ഷ്യമിടുന്നത്​

Loading...
COMMENTS