Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യൻ ലോ​​ക​​ക​​പ്പ്...

റഷ്യൻ ലോ​​ക​​ക​​പ്പ് ഖത്തറിൽ! 

text_fields
bookmark_border
റഷ്യൻ ലോ​​ക​​ക​​പ്പ് ഖത്തറിൽ! 
cancel

ദോ​​ഹ: അ​​ടു​​ത്ത​​യാ​​ഴ്ച റ​​ഷ്യ​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ ബി​​ഗ് സ്​​​ക്രീ​​നി​​ൽ വീ​ക്ഷി​​ക്കു​​ന്ന​​തി​​ന് ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​ൻ ഫാ​​ൻ സോ​​ൺ ഒ​​രു​​ക്കു​​ന്നു. 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പിെ​​ൻ​​റ പ്രധാന വേദിയാ​​യ ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​​​റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫാ​​ൻ സോ​​ൺ സ്​​​ഥാ​​പി​​ക്കു​​ന്ന​​ത്. ഫി​​ഫ ലോ​​ക​​ക​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് രാ​​ജ്യ​​ത്ത് ത​​യ്യാ​​റാ​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ഫാ​​ൻ സോ​​ണാ​​യി​​രി​​ക്കും ഖ​​ലീ​​ഫ  സ്​​​റ്റേ​​ഡി​​യ​​ത്തി​​ലേ​​തെ​​ന്ന് ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. 

ആ​​യി​​ര​​ത്തി​​ല​​ധി​​കം ആ​​ളു​​ക​​ൾ​​ക്ക് ഒ​​രു​​മി​​ച്ചി​​രു​​ന്ന് ഇ​​ഷ്​​​ട​​ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​മാ​​ണ്  പ്ര​​ധാ​​ന​​മാ​​യും സ്​​​റ്റേ​​ഡി​​യ​​ത്തി​​ലൊ​​രു​​ക്കു​​ന്ന​​ത്. സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ സ്​​​ഥാ​​പി​​ച്ച ഏ​​റ്റ​​വും പു​​തി​​യ ശീ​​തീ​​ക​​ര​​ണ  സം​​വി​​ധാ​​ന​​വും മ​​ത്സ​​രം കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​ർ​​ക്കാ​​യി പ്രവർത്തിപ്പിക്കും. കു​​ട്ടി​​ക​​ൾ​​ക്കാ​​യു​​ള്ള പ്ര​​ത്യേ​​ക ക​​ളി സ്​​​ഥ​ ല​​വും ഭ​​ക്ഷ്യ–​​പാ​​നീ​​യ ഔ​​ട്ട്​ലെറ്റുക​​ളും ഫാ​​ൻ സോ​​ണി​​ലു​​ണ്ടാ​​കും. കൂ​​റ്റ​​ൻ സ്​​​ക്രീ​​നി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​നെ​ത്തു​​ന്ന​​വ​​ർ​​ക്കാ​​യി വി​​ശാ​​ല​​മാ​​യ പാ​​ർ​​ക്കിം​​ഗും പ്ര​​ദേ​​ശ​​ത്ത് ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​ൻ ത​​യ്യാ​​റാ​​ക്കു​​ന്നു​​ണ്ട്.  

2018 ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ 2022 ലോ​​ക​​ക​​പ്പ് സ്​​​റ്റേ​​ഡി​​യ​​ത്തി​​ലി​​രു​​ന്ന് കാ​​ണു​​ക​​യെ​​ന്ന അ​​പൂ​​ർ​​വ അ​​നു​​ഭ​​വ​​മാ​​യി​രി​​ക്കും ആ​​സ്​​​പ​​യ​​ർ സോ​​ൺ കാ​​ണി​​ക​​ൾ​​ക്കാ​​യി ന​​ൽ​​കു​​ന്ന​​ത്. എ​​ന്നാ​​ൽ സ്​​​റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം പ്ര​​ത്യേ​​ക പാ​​സ്​ മൂ​​ല​​മാ​​യി​​രി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.  എ​​ന്നാ​​ൽ ടി​​ക്ക​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​​​​െൻറ വി​​വി​​ധ സോ​ഷ്യ​​ൽ മീ​​ഡി​​യ അ​​ക്കൗ​​ണ്ടു​​ക​​ൾ വ​​ഴി പു​​റ​​ത്തു​​വി​​ടും. 
കൂ​​റ്റ​​ൻ എ​​ൽ ഇ ​​ഡി സ്​​​ക്രീ​​നാ​​ണ് സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ സ്​​​ഥാ​​പി​ക്കു​​ന്ന​​ത്. സ്​​​റ്റേ​​ഡി​​യ​​ത്തി​​ലെ നൂ​​ത​​ന സം​​വി​​ധാ​​ന​​ങ്ങ​​ൾ േപ്ര​​ക്ഷ​​ക​​ർ​​ക്ക് ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​ര​​വും  ഇ​​തി​​ലൂ​​ടെ ല​​ഭി​​ക്കും. 

നേ​​ര​​ത്തെ, ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചും ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​ൻ ഫാ​​ൻ​​സോ​​ൺ ഒ​​രു​​ക്കി​യി​​രു​​ന്നു. ദി​​വ​​സേ​​ന 1500ല​​ധി​​കം ആ​​ളു​​ക​​ളാ​​ണ് ഓ​​രോ മ​​ത്സ​​ര​​വും കാ​​ണു​​ന്ന​​തി​​നാ​​യി ആ​​സ്​​​പ​​യ​​ർ സോ​​ണി​ലെ​​ത്തി​​യി​​രു​​ന്ന​​ത്. രാ​​ജ്യ​​ത്തെ പ്ര​​ധാ​​ന ഇ​​ൻ​​ഡോ​​ർ സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ അ​​ലി ബി​​ൻ ഹ​​മ​​ദ് അ​​ൽ അ​​ത്വി​​യ്യ അ​​റീ​​ന​​യി​​ലും സു​​പ്രീം  ക​​മ്മി​​റ്റി​​യു​​ടെ കീ​​ഴി​​ൽ സാം​​സ്​​​കാ​​രി​​ക മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഫാ​​ൻ​​സോ​​ൺ ത​​യ്യാ​​റാ​​ക്കു​​ന്നു​​ണ്ട്. ഇ​​വി​​ടേ​ക്കു​​ള്ള പ്ര​​വേ​​ശ​​നം പൂ​​ർ​​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld cupmalayalam news
News Summary - world cup-qatar-gulf news
Next Story