സൗഹൃദം: ആസ്ട്രേലിയക്ക് ജയം, കൊറിയക്ക് തോൽവി
text_fieldsപ്രാഗ്: റഷ്യൻ ലോകകപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ആസ്ട്രേലിയ വിജയിച്ചപ്പോൾ ദക്ഷിണ കൊറിയക്ക് ഞെട്ടിക്കുന്ന തോൽവി. ഒഷ്യാനിയക്കാരുടെ ആത്മവിശ്വാസമുയർത്തിയ മത്സരത്തിൽ 4-0ത്തിനാണ് ആസ്ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെ തകർത്തുവിട്ടത്. മാത്യു ലെക്കിയും ആേന്ദ്ര നബൗട്ടുമാണ് ഒാസീസിെൻറ സ്കോറർമാർ. ഒരു ഗോൾ ചെക്കിെൻറ ജാക്കുബ് ജുഗാസിെൻറ വകയായിരുന്നു.
32, 72 മിനിറ്റുകളിലായാണ് ലെക്കി ഇരട്ടഗോൾ തികച്ചത്. എഡിൻ വിസ്കയുടെ ഹാട്രിക് മികവിലാണ് ബോസ്നിയ-ഹെർസഗോവിന ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ 3-1ന് തോൽപിച്ചത്. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സും സ്ലോവാക്യയും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. മത്സരത്തിെൻറ എട്ടാം മിനിറ്റിൽതന്നെ ആഡം നെമകിെൻറ ഗോളിലൂടെ സ്ലോവാക്യ മുന്നിലെത്തി. എന്നാൽ, 59ാം മിനിറ്റിൽ ക്വിൻസി പ്രോമസിെൻറ ഗോളിലൂടെ ഡച്ചുകാർ ഒപ്പമെത്തുകയായിരുന്നു.