​േപ്ല ​ഒാ​ഫ്​ വ​ഴി റ​ഷ്യ​ൻ ടി​ക്ക​റ്റു​റ​പ്പി​ക്കാ​ൻ ടീ​മു​ക​ൾ

10:13 AM
13/10/2017
FIFA

മോ​സ്​​കോ: കാ​ൽ​പ​ന്തു​ക​ളി​യി​ലെ വി​ശ്വ​മേ​ള​യാ​യ ലോ​ക​ക​പ്പി​ന്​ 32 രാ​ജ്യ​ങ്ങ​ളി​ലൊ​രാ​ളാ​വാ​ൻ ആ​റു വ​ൻ​ക​ര​യി​ൽ നി​ന്നാ​യി ഇ​തു​വ​രെ ​െപാ​രു​തി​യ​ത്​ 209 രാ​ജ്യ​ങ്ങ​ൾ. മൂ​ന്ന്​ വ​ർ​ഷം നീ​ണ്ട​ ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ങ്ങ​ൾ ക്ലൈ​മാ​ക്​​സി​ലേ​ക്ക്​ നീ​ങ്ങു​േ​മ്പാ​ൾ ഇ​തു​വ​രെ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്​ 23 രാ​ജ്യ​ങ്ങ​ൾ. യൂ​റോ​പ്പി​ൽ​നി​ന്നും നാ​ലു രാ​ജ്യ​​ങ്ങ​ൾ​ക്കും ഇ​ൻ​റ​ർ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ മ​ത്സ​ര​ത്തി​ൽ നി​ന്ന്​ ര​ണ്ടു ടീ​മു​ക​ൾ​ക്കും ​പ്ലേ ​ഒാ​ഫ്​ വ​ഴി റ​ഷ്യ​യി​ലെ​ത്താം. ആ​ഫ്രി​ക്ക​യി​ൽ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. നെ​ത​ർ​ല​ൻ​ഡ്സ്​, ചി​ലി, ​അ​മേ​രി​ക്ക, ഘാ​ന, വെ​യി​ൽ​സ്​ തു​ട​ങ്ങി​യ വ​മ്പ​ന്മാ​ർ ലോ​ക​ക​പ്പി​നി​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ച​തോ​ടെ, പ്ലേ ​ഒാ​ഫ്​ പി​ടി​വ​ള്ളി​യി​ൽ റ​ഷ്യ​പി​ടി​ക്കാ​ൻ ക​ടു​ത്ത​പോ​രാ​ട്ടം കാ​ണേ​ണ്ടി​വ​രു​മെ​ന്നു​റ​പ്പ്.

യു​വേ​ഫ
സി​റ്റ്​​സ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, ഡെ​ൻ​മാ​ർ​ക്ക്, ക്രൊ​യേ​ഷ്യ, സ്വീ​ഡ​ൻ, വ​ട​ക്ക​ൻ ​അ​യ​ർ​ല​ൻ​ഡ്, ഗ്രീ​സ്, റി​പ്പ​ബ്ലി​ക്​ അ​യ​ർ​ല​ൻ​ഡ്​ എ​ന്നീ എ​ട്ടു രാ​ജ്യ​ങ്ങ​ളാ​ണ്​ ​യൂ​റോ​പ്പി​ൽ നി​ന്ന്​ പ്ലേ ​ഒാ​ഫി​നെ​ത്തി​യ​ത്. ഇൗ ​മാ​സം 17ന്​ ​ഫി​ഫ​യു​ടെ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​രൊ​ക്കെ​യാ​ണ്​ മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്​ എ​ന്ന കാ​ര്യം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​ർ​പ്പാ​ക്കും. ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ലെ പോ​യ​ൻ​റ്, ഗോ​ൾ വ്യ​താ​സം, നേ​ടി​യ​ഗോ​ൾ, ഫെ​യ​ർ പ്ലേ ​എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സീ​ഡാ​യി ത​രം തി​രി​ച്ചാ​യി​രി​ക്കും ന​റു​ക്കെ​ടു​പ്പ്. നി​ല​വി​ൽ 21 പോ​യ​ൻ​റു​ള്ള സ്വി​റ്റ്​​സ​ർ​ല​ൻ​ഡും 17 പോ​യ​ൻ​റു​ള്ള ഇ​റ്റ​ലി​യു​മാ​ണ്​ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ത്തു​ള്ള​ത്. ഹോം, ​എ​വേ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​രം.

തെ​ക്കേ അ​മേ​രി​ക്ക x ഒാ​ഷ്യാ​നി​യ
ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ നി​ന്ന്​ ബ്ര​സീ​ൽ, ഉ​റു​​ഗ്വാ​യ്, അ​ർ​ജ​ൻ​റീ​ന, കൊ​ളം​ബി​യ ടീ​മു​ക​ൾ യോ​ഗ്യ​ത നേ​ടി​യ​േ​താ​ടെ ​പ്ലേ ​ഒാ​ഫി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്​ പെ​റു​വി​ന്. ഒാ​ഷ്യാ​ന​യി​ൽ​നി​ന്ന്​ ചാ​മ്പ്യ​ന്മാ​രാ​യെ​ത്തി​യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ ​െപ​റു​വി​ന്​ പ്ലേ ​ഒാ​ഫ്​ ക​ളി​ക്കേ​ണ്ട​ത്. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ കൊ​ല​കൊ​മ്പ​ന്മാ​രോ​ട്​ എ​തി​രി​െ​ട്ട​ത്തി​യ ​പെ​റു​വി​ന്​ ന്യൂ​സി​ല​ൻ​ഡി​നെ എ​ളു​പ്പ​ത്തി​ൽ മ​റി​ച്ചി​ടാ​നാ​വു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വ​ൻ അ​ദ്​​ഭു​തം സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മെ മ​​റ്റൊ​രു ഫ​ലം പ്ര​തീ​​ക്ഷി​ക്കേ​ണ്ട​തു​ള്ളൂ. ക​ന്നി ലോ​ക​ക​പ്പ്​ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ ആ ​അ​ദ്​​ഭു​ത​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ആ​രാ​ധ​ക​ർ. 

കോ​ൺ​ക​കാ​ഫ് x ആ​സ്​​ട്രേ​ലി​യ
മെ​ക്​​സി​കോ, ​േകാ​സ്​​റ്റ​റീ​ക, പാ​ന​മ ടീ​മു​ക​ൾ കോ​ൺ​ക​കാ​ഫി​ൽ നി​ന്ന്​ ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ, പ്ലേ ​ഒാ​ഫി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്​ ഹോ​ണ്ടു​റ​സി​ന്. മു​മ്പ്​ മൂ​ന്ന്​ ത​വ​ണ ലോ​ക​ക​പ്പ്​ ക​ളി​ച്ചി​ട്ടു​ള്ള ഹോ​ണ്ടു​റ​സ്​ ഇ​ത്ത​വ​ണ മി​ക​ച്ച ക​ളി​ക്കാ​രു​മാ​യാ​ണ്​ രം​ഗ​​ത്തെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, പ്ലേ ​ഒാ​ഫി​ന്​ എ​തി​രാ​ളി​ക​ളാ​യെ​ത്തു​ന്ന​ത്​ ആ​സ്​​ട്രേ​ലി​യ​യാ​ണ്. ​ര​ണ്ടു വ​ൻ​ക​ര​യി​ലെ ​ശ​ക്​​ത​ർ ത​മ്മി​ലു​ള്ള പോ​രി​ലെ വി​ജ​യി​ക​ൾ​ക്ക്​ റ​ഷ്യ​യി​ലേ​ക്ക്​ പ​റ​ക്കാം.  

ആ​ഫ്രി​ക്ക​യി​ൽ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ നൈ​ജീ​രി​യ​യും ഇൗ​ജി​പ്​​തു​മാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​വ​ർ. ചി​ല ​ഗ്രൂ​പ്പു​ക​ളി​ൽ ഇ​നി​യും മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്. ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​വു​ന്ന​വ​ർ യോ​ഗ്യ​ത​നേ​ടും. ഇ​വി​ടെ നി​ന്നു​ള്ള​വ​ർ​ക്ക്​ പ്ലേ ​ഒാ​ഫ്​ മ​ത്സ​ര​ങ്ങ​ളി​ല്ല.

COMMENTS