റഷ്യയുമായി ഉടക്ക്; ലോകകപ്പ്​ ബ​ഹി​ഷ്​​ക​ര​ണ  ഭീ​ഷ​ണി​യു​മാ​യി ഇം​ഗ്ല​ണ്ട്​

09:19 AM
11/03/2018

മോ​സ്​​കോ: ബ്രി​ട്ട​നും റ​ഷ്യ​യും ത​മ്മി​ലെ ന​യ​ത​ന്ത്ര ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ ലോ​ക​ക​പ്പ്​ ബ​ഹി​ഷ്​​ക​ര​ണ ഭീ​ഷ​ണി​യു​മാ​യി ഇം​ഗ്ല​ണ്ട്. ബ്രി​ട്ട​​​െൻറ ചാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ച മു​ൻ റ​ഷ്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​നെ വി​ഷ​പ്ര​യോ​ഗ​ത്തി​ലൂ​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​​​െൻറ പേ​രി​ലാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​യ​ത​ന്ത്ര യു​ദ്ധം സ​ജീ​വ​മാ​യ​ത്. ബ്രി​ട്ട​​നി​ൽ​വെ​ച്ച്​ ഇ​യാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്​ റ​ഷ്യ​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഇം​ഗ്ല​ണ്ടി​​​െൻറ സ​മ്മ​ർ​ദ​ത​ന്ത്രം.

ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ ​അ​സോ​സി​യേ​ഷ​നോ  സ​ർ​ക്കാ​റോ ബ​ഹി​ഷ്​​ക​ര​ണം സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​ധ​ശ്ര​മ​ത്തി​ൽ പു​ടി​​​െൻറ പ​ങ്ക്​ തെ​ളി​ഞ്ഞാ​ൽ ഇം​ഗ്ല​ണ്ട്​ ടീ​മി​നെ റ​ഷ്യ​യി​ലേ​ക്ക്​ അ​യ​ക്കി​ല്ലെ​ന്നാ​ണ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം, യോ​ഗ്യ​ത നേ​ടി​യ രാ​ജ്യം ടൂ​ർ​ണ​മ​​െൻറ്​ ബ​ഹി​ഷ്​​ക​രി​ച്ചാ​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും. അ​ടു​ത്ത ലോ​ക​ക​പ്പ്​ വ​രെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ ഫി​ഫ നി​യ​മം. കി​േ​ക്കാ​ഫി​ന്​ 30 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ ബ​ഹി​ഷ്​​ക​ര​ണ​മെ​ങ്കി​ൽ ഭീ​മ​മാ​യ തു​ക പി​ഴ​യും ചു​മ​ത്ത​പ്പെ​ടും.

Loading...
COMMENTS