ലോകകപ്പിലെ വിജയോത്സവം റഷ്യയിലും
text_fieldsഈ ലോകകപ്പിനും ഇവർ പതിവ് തെറ്റിച്ചില്ല. എല്ലാ തവണയുമെന്നത് പോലെ ഇന്ത്യൻ ഫുട്ബാളിെൻറ ഒരേയൊരു കറുത്തമുത്ത് ഐ.എം. വി ജയനുമൊപ്പമുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇവർക്കൊപ്പം കുറച്ച് ദിവസങ്ങൾ ചെലവഴിച്ചതു കൊണ്ട് തന്നെ, കൊച്ചിയിൽനിന്ന് ദുബൈ മാർഗം റഷ്യയിലെത്തുന്നത് നേരത്തെ അറിയിച്ചിരുന്നു. ഇലക്ട്രോണിക് ഉൽപന്ന വിപണിയിലെ പ്രമുഖരായ നന്തിലത്ത് ഗ്രൂപ് ഉടമകളായ ഗോപുവിനും ചന്ദ്രനും ഇത് ആറാം ലോകകപ്പാണ്. സി.ഇ.ഒ സുബൈറിന് നാലാമത്തേതും. കൂടെയുള്ള അഞ്ചാമൻ അഡ്വ. റോബ്സൺ പോൾ.
വിമാനമിറങ്ങി ഹോട്ടലിലെത്തുന്നതിന് മുേമ്പ മത്സരവേദിയായ ലുഷ്നിക്കി സ്റ്റേഡിയത്തിന് മുന്നിലൂടെ ഒരുവട്ടം കറങ്ങി. ഇസ്മായീലോവി നടത്തുള്ള താമസസ്ഥലത് രാവിലെ ഫോൺ വിളിച്ചന്വേഷിക്കുമ്പോഴേക്കും വിജയനും സംഘവും കറക്കത്തിന്നായി മുറി വിട്ടിരുന്നു. പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊക്കെ ഒരു ഓട്ടപ്രദക്ഷിണം കഴിഞ്ഞ് ഉച്ചയോടെയാണ് സ്റ്റേഡിയത്തിനു മുന്നിലെത്തിയത്. എല്ലാഴ്പ്പോഴുമെന്ന പോലെ കൈയിൽ ഇന്ത്യൻ പതാകയുമേന്തിയായിരുന്നു സ്റ്റേഡിയം ചുറ്റൽ. ഫോണിൽ വിളിച്ചെങ്കിലും സ്ഥലം മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. കാരണം, ഒരു വഴിയിൽ നിന്ന് മറ്റൊരു ഗേറ്റിലേക്ക് എത്താൻ കുറേ സമയമെടുക്കും. പോരാത്തതിന് ഇംഗ്ലീഷ് ആരാധകരുടെ മുമ്പെങ്ങുമില്ലാത്ത ഒഴുക്ക് തന്നെയുണ്ടായിട്ടുണ്ട്. ക്രൊയേഷ്യൻ ആരാധകരുടെ ഇംഗ്ലീഷിലുള്ള താളാത്മകമായ മുദ്രാവാക്യം കേൾക്കാൻ തന്നെ ഒരു രസം. ‘ഇംഗ്ലണ്ട്... ഇംഗ്ലണ്ട് സോറി ഫോർ ടു നൈറ്റ്’ -വിജയം ഉറപ്പിച്ച രീതിയിലുള്ള അവരുടെ പ്രകടനം ഇംഗ്ലീഷുകാർക്കിടയിൽ തെല്ലൊരു അസഹിഷ്ണുത ഉണ്ടാക്കുന്നില്ലേ എന്ന സംശയം.
ചെറിയ കുട്ടികൾ ട്രെയിൻ കളിക്കുന്ന മാതൃകയിൽ ഓറഞ്ച് വസ്ത്രധാരികളായ ഈ ആരാധകർ സ്റ്റേഡിയത്തെ ഇടയ്ക്കിടെ വലയം വെക്കുന്നുമുണ്ടായിരുന്നു. ഈ ബഹളങ്ങൾക്ക് നടുവിൽനിന്ന് വിജയൻ സംഘത്തെ കണ്ടെത്തുേമ്പാേഴക്കും അവർക്ക് അകത്ത് കയറാനുള്ള വെപ്രാളം. ‘‘എന്താണ് ഘടീ.. ഇവിടെത്തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചോ’’ -എന്ന തൃശൂർ ചുവയിലെ ചോദ്യത്തോടെ ഇന്ത്യൻ സൂപ്പർ താരം ഹെഡ് ചെയ്തു.
വിവിധ രാജ്യങ്ങളിൽനിന്നായി എത്തിച്ചേർന്ന മലയാളികളടക്കമുള്ള ആൾക്കൂട്ടങ്ങൾ വിജയനോടൊപ്പം സെൽഫി പകർത്തുന്നു. സെമി ഫൈനൽ കാണാൻ വേണ്ടി മാത്രം നാട്ടിൽനിന്നെത്തിയ ഈറോഡിൽ കച്ചവടം ചെയ്യുന്ന തൃശൂരുകാരൻ സക്കീറിന് വിജയനെ കണ്ടപ്പോൾ തെൻറ പഴയ സെവൻസ് കാലം പങ്കുവെച്ചു.
ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും മത്സരിച്ച് ജയ് വിളിക്കുന്ന ഇവർക്കിടയിൽ കയറി ഒരു റഷ്യൻ മധ്യവയസ്കൻ ഇന്ത്യക്ക് വേണ്ടിയും ജയ് വിളിച്ചു. വിജയൻ ഇയാളെ ചേർത്തുനിർത്തി ഒരു സെൽഫിയുമെടുത്തു. ഗോപുവും സംഘവും ക്രൊയേഷ്യക്ക് വേണ്ടിയും വിജയൻ ഇംഗ്ലണ്ടിന് വേണ്ടിയും വീറോടെ ജയ് വിളിച്ചു. സെക്യൂരിറ്റി ചെക്കിന് ശേഷം ഇവരെയും കൂട്ടി ഹോസ്പിറ്റാലിറ്റി വിങ്ങിലേക്ക് തിരിച്ചു. എല്ലാവർക്കും ടിക്കറ്റ് ഒരേതരത്തിലായതിനാൽ പെെട്ടന്ന് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനായി. ഹോസ്പിറ്റാലിറ്റി കോഒാഡിനേറ്റർ സ്റ്റിഫാനയെ ബന്ധപ്പെട്ട് സ്റ്റാഫിെൻറ കൂടെ അകത്തേക്ക് വിട്ടു. കളി കഴിഞ്ഞ് നിർബന്ധമായും ഹോട്ടലിലെത്തണമെന്ന് സുബൈർക്കയും വിജയനും. അവിടെ ചന്ദ്രേട്ടെൻറ നല്ല നാടൻ വിഭവങ്ങളാൽ സമ്പന്നമായ ഭക്ഷണമുണ്ടത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
