Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightശൂന്യാകാശത്തുമുണ്ട്​...

ശൂന്യാകാശത്തുമുണ്ട്​  ലോകകപ്പ്​ ആവേശം- VIDEO

text_fields
bookmark_border
ശൂന്യാകാശത്തുമുണ്ട്​  ലോകകപ്പ്​ ആവേശം- VIDEO
cancel
മോസ്​​േകാ: റഷ്യൻ ലോകകപ്പി​​​െൻറ ആവേശം ലോകത്തി​​​െൻറ മുക്കിലും മൂലയിലും മാത്രമല്ല, അങ്ങ്​ ശൂന്യാകാശത്തുമുണ്ട്​. അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ ബഹിരാകാശ യാത്രികരായ ആൻറൺ ഷ്​കപ്​ലറോവും ഒലക്​ അർടമ്യേവുമാണ്​  ഫിഫ ലോകകപ്പി​​​െൻറ ഒൗദ്യോഗിക ബാളുമായി സീറോ ഗ്രാവിറ്റിയിൽ പന്തുതട്ടുന്ന രസകരമായ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. 

വിഡിയോയിൽ സ്​കോർ ചെയ്യാൻ ശ്രമിക്കുന്ന ഇരുവരും സൈഡ്​ ഫ്ലിപ്​, ബാക്ക്​ ഫ്ലിപ്​​, അപ്​​ൈസഡ്​ ഡൗൺ അക്രോബാറ്റിക്​ എന്ന്​ തുടങ്ങിയ സോക്കർ വിദ്യകൾ സീറോ ഗ്രാവിറ്റിയിൽ പരീക്ഷിക്കുന്നുണ്ട്​. ഒടുവിൽ അടുത്തിടെ ലോക​ത്തെ വിസ്​മയിപ്പിച്ച ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ കിക്കി​നെയും അനുകരിക്കുന്നു.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്​കോസ്​മോസ്​ പുറത്തുവിട്ട വിഡിയോയുടെ പശ്ചാത്തലത്തിൽ റഷ്യയുടെ പതാക നാട്ടിയിരിക്കുന്നു. ഫുട്​ബാൾ ലോകകപ്പിനായുള്ള കാത്തിരിപ്പ്​ ഭൂമിയിൽ മാത്രമല്ല, ഇങ്ങ്​ ആകാശത്തുമുണ്ടെന്ന കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചത്​.

ഫിഫയുടെ ഒൗദ്യോഗിക ടീഷർട്ടുകൾ അണിഞ്ഞാണ്​ ഇരുവരും പന്തുതട്ടുന്നത്​. ടൂർണമ​​െൻറിനായി അഡിഡാസ് നിർമിക്കുന്ന ടെൽസ്​ട്ര 18 ബാളുകളുടെ പരീക്ഷണം കൂടിയാണ്​ ഇരുവരും ചേർന്ന്​ നടത്തിയത്​. ​ 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballspacefifaworldcup 2018malayalam newssports news
News Summary - World Cup ball launched in space- sports news
Next Story