Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 5:35 PM GMT Updated On
date_range 17 May 2019 5:36 PM GMT2022 ഖത്തർ ലോകകപ്പ്: അൽ വക്റ സ്റ്റേഡിയം തുറന്നു
text_fieldsദോഹ: ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി 2022 ലോകകപ്പിലേക്കുള്ള രണ്ടാ മത്തെ സ്റ്റേഡിയമായ അൽവക്റ സ്റ്റേഡിയം (‘അൽ ജനൂബ് സ്റ്റേഡിയം) ഖത്തർ അമീർ ശൈഖ് തമീ ം ബിൻ ഹമദ് ആൽഥാനി ലോകത്തിന് സമർപ്പിച്ചു.
ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ, ബ് രസീലിെൻറ 2002 ലോകകപ്പ് ക്യാപ്റ്റനായിരുന്ന കഫു, റോബർട്ടോ കാർലോസ്, റൊണാൾഡ് ഡിബോയ ർ, റൂഡ് ഗുള്ളിറ്റ്, സ്പെയിൻ താരമായിരുന്ന ഫെർണാണ്ടോ ഹിയറോ, യൂറി യോർക്കേഫ്, സബ്രി ലമോ ചി, നാസർ ഹംദാൻ, റയൽ മഡ്രിഡ് മുൻ പ്രസിഡൻറ് റാമോൺ കാൾഡെറോൺ, ഖത്തറിെൻറ ഹൈജംപ് ലോകചാമ്പ്യൻ മുഅ്തസ് ബർഷിം തുടങ്ങിയ കായികരംഗത്തെ പ്രമുഖരും ഉദ്ഘാടനച്ചടങ്ങിന് എത്തി.
ഗംഭീര വെടിക്കെേട്ടാടെയായിരുന്നു ചടങ്ങ് നടന്നത്. ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം കഴിഞ്ഞ വർഷം തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. ബാക്കി ആറ് സ്റ്റേഡിയങ്ങളുടെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്.
പരമ്പരാഗത പായ്കപ്പലിെൻറ മാതൃക
അറബ് ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത കടൽയാത്രയുടെ ഒാർമകൾ നിറയുന്ന പായ്കപ്പലുകളുടെ മാതൃക അഥവാ പരമ്പരാഗത ദൗ ബോട്ടിെൻറ ശൈലിയിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 2014ൽ നിർമാണമാരംഭിച്ച സ്റ്റേഡിയത്തിെൻറ അടിത്തറ നിർമാണം 2016ലാണ് നടന്നത്. ദോഹയിൽനിന്നും മാറി 15 കിലോമീറ്റർ അകലെ വക്റയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം.
ഗ്ലോബൽ സസ്റ്റെനബിലിറ്റി അസസ്മെൻറ് സിസ്റ്റത്തിെൻറ പഞ്ചനക്ഷത്ര പദവിയും സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട്. 40000 പേർക്കിരിക്കാം. ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റ് ആയി കുറച്ച് അൽവഖ്റ സ്പോർട്സ് ക്ലബിെൻറ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങൾ മറ്റ് രാജ്യങ്ങളിലെ കായിക വികസനത്തിനായി നൽകും.
മേൽക്കൂര പൂർണമായും 30 മിനുട്ടിനുള്ളിൽ തുറക്കാനും അടക്കാനും സാധിക്കും. ഉള്ളിലേക്കു മടക്കിവെക്കാവുന്ന രീതിയിലുള്ളതാണ് മേല്‍ക്കൂരയുടെ ഘടന. ലോകത്തിലെ ഏറ്റവും മുഖരിതമായ പ്രധാന സ്റ്റേഡിയങ്ങളിലൊന്നാണ്. സ്റ്റേഡിയത്തിലെ കൈയടികളും ആഹ്ലാദാരവങ്ങളും മേൽക്കൂരയിൽ തട്ടി പ്രതിഫലിക്കുന്നതിനാലാണിത്. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണിവിടെ നടക്കുക. വിഖ്യാത ഇറാഖി ബ്രിട്ടീഷ് വാസ്തുശില്പിയായ സഹാ ഹാദിദാണ് രൂപകൽപന. 575 മില്യണ്‍ യുഎസ് ഡോളറാണ് നിര്‍മാണച്ചെലവ്.

Next Story