അച്ഛൻ തോക്കിൻമുനയിൽ, എല്ലാം ഉള്ളിലൊതുക്കി ഒബി പന്തുതട്ടി
text_fieldsജോൺ ഒബി മൈക്കലിെൻറ ചെവിയിലേക്ക് ആ വാർത്ത എത്തുേമ്പാൾ സെൻറ് പീറ്റേഴ്സ്ബർഗിലെ ക്രിസ്റ്റോയ് സ്റ്റേഡിയത്തിലേക്കുള്ള ബസ്യാത്രയിലായിരുന്നു അദ്ദേഹം. ലോക പോരാട്ടത്തിൽ പതിവായി വഴിമുടക്കികളാവുന്ന അർജൻറീനയെ അതിജയിച്ച് നോക്കൗട്ടിലേക്ക് മുന്നേറാൻ ശാരീരികമായും മാനസികമായും മല്ലിടാനൊരുങ്ങിയുള്ള യാത്ര. നാട്ടിൽനിന്ന് അടുത്ത ബന്ധുവിെൻറ ഫോൺകാൾ കണ്ടപ്പോൾ, വിജയാശംസ നേരാനുള്ള വിളിയെന്നാണ് ഒബി കരുതിയത്. ഫോണെടുത്തതും വാർത്ത കേട്ട് താരം ഞെട്ടി.
പിതാവ് മിഖായേൽ ഒബിയെ ഒരുസംഘം ആക്രമികൾ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തിയിരിക്കുന്നു. മെസ്സിയെയും സംഘത്തെയും നേരിടാൻ സംഭരിച്ച ഉൗർജമെല്ലാം ഒരു നിമിഷത്തിൽ ചോർന്നുേപായി. പിതാവിനെ വിട്ടയക്കാൻ ആക്രമിസംഘത്തിന് വേണ്ടത് പണമായിരുന്നു. പൊലീസിനെയോ മറ്റുള്ളവരെയോ അറിയിച്ചാൽ ഒറ്റവെടിയിൽ െകാന്നുകളയുമെന്ന ഭീഷണിയും. സഹതാരങ്ങളോടോ കോച്ചിനോടോ വിവരം പറഞ്ഞാൽ അവരുടെ ഉൗർജവും ചോരും. എന്തു ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ഏറെ പരിഭ്രമിച്ചെങ്കിലും ഒടുവിൽ എല്ലാം ഉള്ളിലൊതുക്കി രാജ്യത്തിനായി പന്തുതട്ടാൻതന്നെ തീരുമാനിച്ചു. നടുക്കുന്ന വാർത്തയിലും പതറാതെ ഒബി ടീമിനെ മുന്നിൽനിന്ന് നയിച്ചു. നൈജീരിയൻ ടീമിെൻറ മധ്യനിരയിലെ കുന്തമുനയും മുൻ ചെൽസി താരം കൂടിയായ ഒബി തന്നെയായിരുന്നു. ലാറ്റിനമേരിക്കൻ ടീമിനെ വിറപ്പിച്ച് കീഴടങ്ങിയതിനു പിന്നാലെയാണ് താരം ഇക്കാര്യം പുറത്തുപറയുന്നത്.
ആ ദിവസം ഒബി തന്നെ ഒാർക്കുന്നു: ‘‘കളി തുടങ്ങുന്നതിന് നാലു മണിക്കൂർ മുമ്പായിരുന്നു വാർത്തയറിയുന്നത്. വാക്കുകൾപോലും പുറത്തേക്കുവരാതെ സ്തംഭിച്ചുപോയി. അടുത്ത സുഹൃത്തുക്കളോടും ടീം ഒഫീഷ്യലിനോടും കാര്യം പറഞ്ഞാലോ എന്ന് ആലോചിച്ചു. എന്നാൽ, ആ സമയത്ത് അത്തരമൊരു വാർത്ത ടീമിനെ ഒന്നായി ബാധിക്കുമെന്ന് തോന്നി. ഒരു രാജ്യത്തിെൻറ പ്രതീക്ഷകളെ നയിക്കുന്ന കളിക്കാരനാണു ഞാൻ. ടീമിെൻറ ക്യാപ്റ്റൻ എന്നനിലക്ക് ഇക്കാര്യം ഒളിച്ചുവെക്കണമെന്ന് ബോധ്യമായി. ഒടുവിൽ തീരുമാനിച്ചുറപ്പിച്ചു, 18 കോടി പേരുടെ സ്വപ്നങ്ങൾക്കായി അത് ഞാൻ മറന്നേ പറ്റൂ.
കോച്ച് ജെർനോട്ട് റോഹ്റനിനോട് പോലും ഇക്കാര്യം പറഞ്ഞില്ല. നീറുന്ന വാർത്തയും പേറി ഞാൻ കളിച്ചു; അവസാന വിസിൽ മുഴങ്ങുന്നതുവരെ. മത്സരം കഴിഞ്ഞതിനു ശേഷമാണ് പിതാവിനെ പൊലീസ് രക്ഷപ്പെടുത്തിയ വിവരം അറിയുന്നത്.’’ ആക്രമികളിൽനിന്ന് മോചിപ്പിച്ച പിതാവിനെ, ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിനോടും ബന്ധുക്കളോടും നാട്ടുകാരോടും ഒബി നന്ദിയറിയിക്കുകയും ചെയ്തു. 2011ലും സമാനരീതിയിൽ ഒബിയുെട പിതാവിനെ ആക്രമികൾ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടിരു