വനിത ലോകകപ്പ്: അമേരിക്കയും നെതർലൻഡ്സും സെമിയിൽ
text_fieldsപാരിസ്: ആതിഥേയരായ ഫ്രാൻസിനെ 2-1ന് തോൽപിച്ച് അമേരിക്ക വനിത ലോകകപ്പ് ഫുട്ബാളി െൻറ സെമിഫൈനലിൽ കടന്നു. നോർവെയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മുക്കിയ ഇംഗ ്ലണ്ടാണ് സെമിയിൽ അമേരിക്കയുടെ എതിരാളി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോ ളുകൾ നേടിയ മേഗൻ റാപിനോ ഒരിക്കൽക്കൂടി നിലവിലെ ചാമ്പ്യന്മാരെ സെമിയിലെത്തിച്ചു. അഞ്ച്, 65 മിനിറ്റുകളിലായിരുന്നു ഗോളുകൾ. റെനാർഡ് ഫ്രഞ്ച് പടയുടെ ആശ്വാസ ഗോൾ നേടി.
മറ്റൊരു ക്വാർട്ടറിൽ ഇറ്റലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തറപറ്റിച്ച് നെതർലൻഡ്സും സെമി ബെർത്ത് സ്വന്തമാക്കി. വിവിയാൻ മീഡെമയും (70) സ്റ്റിഫാനി വാൻഡർ ഗ്രാത്തുമാണ് (80) സ്കോറർമാർ.
ജർമനി-സ്വീഡൻ മത്സരത്തിലെ ജേതാക്കളാകും സെമിയിൽ നെതർലൻഡ്സിെൻറ എതിരാളികൾ.
