വനിത േലാകകപ്പ്: ഇംഗ്ലണ്ടിന് ഹാട്രിക് ജയം
text_fieldsപാരിസ്: വനിത ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഗ്രൂപ് ഡി ചാമ്പ്യന്മാരായി. ജപ്പാനെ 2- 0ത്തിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. നാലു പോയേൻറാടെ രണ്ടാ മതെത്തിയ ജപ്പാനും ഇംഗ്ലണ്ടിനൊപ്പം പ്രീക്വാർട്ടർ ഉറപ്പിച്ചു. അതേസമയം, മൂന്നു ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നും തിരിച്ചടിച്ച് സ്കോട്ലൻഡിനോട് സമനില പിടിച്ച അർജൻറീന നേരിയ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി.
രണ്ടു പോയൻറുമായി ഡി ഗ്രൂപ്പിൽ മൂന്നാമതാണ് അർജൻറീന. ആറു ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച നാലു മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുക. ജർമനി, നോർവേ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജപ്പാൻ, ബ്രസീൽ, നെതർലൻഡ്സ്, കാനഡ, യു.എസ്, സ്വീഡൻ, ചൈന എന്നിവയാണ് മുന്നേറ്റം ഉറപ്പാക്കിയ ടീമുകൾ.