Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകക്കക്ക്​ മഞ്ഞക്കാർഡ്​...

കക്കക്ക്​ മഞ്ഞക്കാർഡ്​ നൽകി വനിത റഫറിയുടെ സെൽഫി-VIDEO

text_fields
bookmark_border
kakaka
cancel

ഹൈഫ: ബ്രസീലിൻെറ എക്കാലത്തേയും ഇതിഹാസ താരങ്ങളിലൊരാളായ കക്കക്ക്​ ഇപ്പോഴും ആരാധകരേറെയാണ്​. ആരാധന മൂത്ത്​ ഗ്രൗണ്ടിന്​ നടുവിൽ കക്കയോടൊപ്പം സെൽഫിയെടുത്തിരിക്കുകയാണ്​ മൽസരം നിയന്ത്രിച്ച വനിതാ റഫറി. ഇസ്രായേലിലെ ഹൈഫയിൽ നടന്ന ബ്രസീൽ-ഇസ്രായേൽ പ്രദർശന മൽസരത്തിനിടെയാണ്​ സംഭവം.

പ്രത്യേകിച്ച്​ കാരണമൊന്നുമില്ലാതെയായിരുന്നു റഫറി കക്കക്ക്​ നേരെ മഞ്ഞക്കാർഡ്​ നീട്ടിയത്​. റഫറിയുടെ പെ​ട്ടെന്നുള്ള നീക്കത്തിൽ കക്കയും എതിർ ടീമിലെ താരങ്ങൾ വരെ ഒന്ന്​ അമ്പരന്നു. പിന്നീട്​ റഫറി സെൽഫിയെടുക്കാനായി മൊബൈൽ എടുത്തതോടെ ചിരിയോടെ കക്ക വനിത റഫറിക്കൊപ്പം പോസ്​ ചെയ്​തു. സെൽഫിയെടുക്കാനായിരുന്നോ റഫറി മഞ്ഞക്കാർഡ്​ നൽകിയതെന്നാണ്​ സംശയം. എതായാലും റഫറിയു​െട അപ്രതീക്ഷിത നീക്കം മറ്റ്​ കളിക്കാരും നന്നായി ആസ്വദിച്ചു.

ബ്രസീൽ-ഇസ്രായേൽ സൗഹൃദ മൽസരത്തിന്​ സാക്ഷികളാകാൻ 28,000 കാണികളാണ്​ സ്​റ്റേഡിയത്തിലെത്തിയത്​. മൽസരത്തിൽ ഇസ്രായേലിനെ 4-2ന്​ ബ്രസീൽ തോൽപ്പിച്ചു. ബ്രസീലിൻെറ സൂപ്പർ താരങ്ങളായ റോണോൾഡീഞ്ഞ്യോ, ബെബേറ്റോ, റോബർ​ട്ടോ കാർലോസ്​, റിവാൾഡോ, കഫു, എമേഴ്​സൺ തുടങ്ങിയ താരങ്ങളും മൽസരത്തിൽ പ​ങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsports newskakkaWoman Referee
News Summary - Woman Referee Shows Yellow Card To Brazil Legend Kaka-Sports news
Next Story