Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി​റ്റി​യെ...

സി​റ്റി​യെ അ​ട്ടി​മ​റി​ച്ച്​ വോ​ൾ​വ​ർ

text_fields
bookmark_border
adam-traore-061019.jpg
cancel
camera_alt????????????????? ?????????????????? ??????? ????? ??????? ?????????????? ???? ??????????

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ അ​ട്ടി​മ​റി​ച്ച്​ വോ​ൾ​വ​ർ ഹാം​പ്​​ട​ൻ. സി​റ്റി​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന 15 മി​നി​റ്റി​നു​ള്ളി​ൽ ആ​ഡം ​ട്ര​വോ​റെ നേ​ടി​യ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്നു വോ​ൾ​വ​റി​​െൻറ അ​ട്ടി​മ​റി. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള സി​റ്റി​ക്ക്​ അ​പ്ര​തീ​ക്ഷി​ത​ ഷോ​ക്കാ​യി ഈ ​തോ​ൽ​വി. ഒ​ന്നാ​മ​തു​ള്ള ലി​വ​ർ​പൂ​ൾ എ​ട്ടി​ൽ എ​ട്ടും ജ​യി​ച്ച്​ 24 പോ​യ​ൻ​റു​മാ​യാ​ണ്​ കു​തി​ക്കു​ന്ന​ത്.

ര​ണ്ടാ​മ​തു​ള്ള സി​റ്റി ര​ണ്ടാം തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ (16) പോ​യ​ൻ​റ്​ വ്യ​ത്യാ​സം എ​ട്ടാ​യി. ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ൽ​സി​യും ആ​ഴ്​​സ​ന​ലും ജ​യ​ത്തോ​ടെ നി​ല​ഭ​ദ്ര​മാ​ക്കി. ചെ​ൽ​സി സ​താം​പ്​​ട​നെ 4-1നാ​ണ്​ ത​ക​ർ​ത്ത​ത്. ആ​ഴ്​​സ​ന​ൽ 1-0ത്തി​ന്​ ബേ​ൺ​മൗ​തി​നെ​യും വീ​ഴ്​​ത്തി. എ​വേ മാ​ച്ചി​ൽ ടാ​മി എ​ബ്ര​ഹാം, മാ​സ​ൺ മൗ​ണ്ട്, എ​ൻ​ഗോ​ളോ കാ​​െൻറ, മി​ഷി ബാ​റ്റ്​​ഷു​യി എ​ന്നി​വ​രാ​ണ്​ ചെ​ൽ​സി​ക്കാ​യി സ്​​കോ​ർ ചെ​യ്​​ത​ത്. ര​ണ്ട്​ തോ​ൽ​വി വ​ഴ​ങ്ങി​യ ചെ​ൽ​സി​യു​ടെ തി​രി​ച്ചു​വ​ര​വി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഈ ​ജ​യം. ഡേ​വി​ഡ്​ ലൂ​യി​സി​​െൻറ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു ആ​ഴ്​​സ​ന​ലി​​െൻറ വി​ജ​യം പി​റ​ന്ന​ത്.

കെ​വി​ൻ ഡി ​ബ്രു​യി​​െൻറ അ​സാ​ന്നി​ധ്യം നി​ഴ​ലി​ക്കു​ന്ന​താ​യി​രു​ന്നു സി​റ്റി​യു​ടെ പ്ര​ക​ട​നം. അ​തി​നി​ടെ ഡേ​വി​ഡ്​ സി​ൽ​വ​ക്കും അ​ഗ്യൂ​റോ​ക്കും ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ഗോ​ളാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.
ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 45 ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ സി​റ്റി ഒ​രു ഗോ​ൾ​പോ​ലും നേ​ടാ​തെ ക​ളം​വി​ടു​ന്ന​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football newsEnglish Premier League
News Summary - Wolverhampton defeats Manchester city -sports news
Next Story