ടോട്ടൻഹാമിനെ തകർത്ത് ബയേൺ മ്യൂണിക് (7-2)
text_fieldsപാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിലെ നിലവിലെ റണ്ണേഴ്സ് അപ്പായ ടോട്ടൻഹാമിെൻറ വല യിൽ ഗോൾമേളം തീർത്ത് ബയേൺ മ്യൂണിക്. ലണ്ടനിൽ ടോട്ടൻഹാമിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ 7-2നായിരുന്നു ബയേണിെൻറ ജയം.
രണ്ടാം പകുതിയിൽ നാലു ഗോളടിച്ച് ജർമൻ സ്ട്രൈക്കർ സെർജി നാബ്രിയുടെ അഴിഞ്ഞാട്ടത്തിനു മുന്നിൽ മൗറിസിയോ പൊഷെറ്റിനോയുടെ അടവുകളെല്ലാം പാളി. 12ാം മിനിറ്റിൽ കൊറിയക്കാരൻ ഹ്യൂങ് മിൻ സണിെൻറ ഗോളിലൂടെ ടോട്ടനം തുടങ്ങിയപ്പോൾ ഇംഗ്ലീഷ് പടയോട്ടമാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഇടംവലം ആക്രമിച്ച് കളിച്ച ബയേൺ രണ്ടു മിനിറ്റിനകം തിരിച്ചടി തുടങ്ങി. ജോഷ്വ കിമ്മിഷ് (15), റോബർടോ ലെവൻഡോവ്സ്കി (45) എന്നിവർ ആദ്യ പകുതിയിൽ ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലായിരുന്നു മധ്യനിരയെ കൂട്ടുപിടിച്ച് നാബ്രിയുടെ റെയ്ഡ്. 53, 55, 83, 88 മിനിറ്റിൽ താരം സ്കോർ ചെയ്തു.
ജയത്തോടെ യുവെ, സിറ്റി, പി.എസ്.ജി
ഗ്രൂപ് ‘എ’യിൽ ആദ്യ കളിയിൽ പി.എസ്.ജിയോട് തോറ്റ റയൽ മഡ്രിഡ്, രണ്ടാം അങ്കത്തിൽ ബെൽജിയത്തിെൻറ ക്ലബ് ബ്രൂജിനോട് 2-2ന് സമനില പാലിച്ച് ഒരുപോയൻറുമായി രക്ഷപ്പെട്ടു. രണ്ട് ഗോൾ പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ സെർജിയോ റാമോസും (55), കസെമിറോയുമാണ് (85) മുൻ ചാമ്പ്യന്മാർക്ക് സമനില സമ്മാനിച്ചത്.
മറ്റു മത്സരങ്ങളിൽ പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, യുവൻറസ്, അത്ലറ്റികോ മഡ്രിഡ് തുടങ്ങി പ്രമുഖരെല്ലാം ജയത്തോടെ നിലഭദ്രമാക്കി. ഗ്രൂപ് ‘എ’യിൽ തുർക്കി ക്ലബ് ഗലറ്റസറായെ ഒരു ഗോളിലാണ് പി.എസ്.ജി വീഴ്ത്തിയത്. അർജൻറീനൻ താരം മൗറോ ഇകാർഡിയുടെ (52) ഗോളിലായിരുന്നു ഫ്രഞ്ച് ക്ലബിെൻറ വിജയം.
ഗ്രൂപ് ‘സി’യിൽ മാഞ്ചസ്റ്റർ സിറ്റി 2-0ത്തിന് ഡിനാമോ സഗ്രെബിനെയും, ഷാക്തർ ഡൊണസ്ക് 2-1ന് അറ്റ്ലാൻറയെയും തോൽപിച്ചു. റഹിം സ്റ്റർലിങ്ങും (66), ഫിൽ ഫോഡനുമാണ് (95) സിറ്റിയുടെ സ്കോറർമാർ. സിറ്റിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
ഗ്രൂപ് ‘ഡി’യിൽ ആദ്യമത്സരത്തിൽ സമനില പാലിച്ച് മടങ്ങിയ അത്ലറ്റികോ മഡ്രിഡും യുവൻറസും (2-2) ജയത്തോടെ തിരിച്ചുവന്നു. അത്ലറ്റികോ എവേ മാച്ചിൽ റഷ്യൻ ക്ലബ് ലോകോമൊടിവിനെയും (2-0), യുവൻറസ് സ്വന്തം ഗ്രൗണ്ടിൽ ബയർ ലെവർകൂസനെയുമാണ് (3-0) തോൽപിച്ചത്.
ഗോൺസാലോ ഹിഗ്വെയ്ൻ (17), ഫ്രെഡറികോ ബെർണാഡ് (62), ക്രിസ്റ്റ്യാനോ റൊണാൾഡോ (89) എന്നിവരായിരുന്നു യുവെയുടെ സ്കോറർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
