Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൈതാനത്തെ കോവിഡ്​...

മൈതാനത്തെ കോവിഡ്​ നിയന്ത്രണങ്ങൾക്ക്​​​ പുല്ലുവില; ഇറ്റാലിയൻ ലീഗിൽ എതിർതാരത്തെ കടിച്ച്​ പാട്രിസ്​

text_fields
bookmark_border
LAZIO-FOOTBALL
cancel
camera_alt????????????? ?????????? ??????????? ??????? ????????? ??????????????? ????? ???????????

റോം: കോവിഡ്​ കാരണം കടുത്തനിയന്ത്രണങ്ങളോടെ ഫുട്​ബാൾ മൈതനാങ്ങൾ സജീവമാകുന്നതിനിടെ​ അപവാദവുമായി ഇറ്റാലിയൻ ലീഗ്​. ലാചെസിനെതിരായ മത്സരത്തിൽ ലാസിയോയുടെ ഡിഫണ്ടർ പാട്രിസ്​ എതിർതാരത്തി​​െൻറ കൈയിൽ കടിച്ചതാണ്​ പുതിയ വിവാദം. രണ്ടാംപകുതിയുടെ അധികസമയത്തുണ്ടായ തർക്കത്തിനിടെയാണ്​ ഗിലിയോ ഡോണാറ്റിയുടെ ഇടത്​ കൈയിൽ സ്​പാനിഷ്​ താരം കടിച്ചത്​.

‘വാർ’ പരിശോധനയിൽ താരം കടിച്ചത്​ മനസ്സിലായതോടെ റഫറി ചുവപ്പ്​ കാർഡ്​ നൽകി പുറത്താക്കി. മത്സരത്തിൽ ലാസിയോ 2-1ന്​ പരാജയപ്പെട്ടു. 31 മത്സരങ്ങളിൽനിന്ന്​ 68 പോയിൻറുമായി ലാസിയോ ലീഗിൽ രണ്ടാംസ്​ഥാനത്തുണ്ട്​​. 75 പോയിൻറുള്ള യുവൻറസാണ്​ ഒന്നാമത്​. ജയ​േത്താടെ ലാചെസ്​ 17ാം സ്​ഥാനത്തേക്ക്​ ഉയർന്ന്​ തരംതാഴ്​ത്തൽ ഭീഷണിയിൽനിന്ന്​ രക്ഷപ്പെട്ടു.

എതിർതാരത്തെ കടിച്ച പാട്രിസിന്​​ നീണ്ടവിലക്ക്​ വരാൻ സാധ്യതയുണ്ട്​​. കോവിഡ്​ കാലത്ത് ഗോൾ ആഘോഷങ്ങൾക്ക്​ വരെ നിയന്ത്രണമുണ്ട്​.​ ഇതിനിടയിലുണ്ടായ സംഭവം ഏറെ ഗൗരവത്തോടെയാണ്​ അധികൃതർ കാണുന്നത്​. 

2013ൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ലിവർപൂളിന്​ വേണ്ടി കളിക്കുന്നതിനിടെ ഉറുഗ്വാ താരം ലൂയിസ്​ സുവാരസ്​ എതിർതാരത്തെ കടിച്ചിരുന്നു. തുടർന്ന്​ പത്ത്​ മത്സരങ്ങളിൽ വിലക്ക്​ ലഭിച്ചു. കൂടാതെ 2014ലെ ലോകകപ്പിൽ ഇറ്റലിയുടെ ജേർജിയോ ചിയല്ലിനിയെ കടിച്ചതിന്​ ഒമ്പത്​ അന്താരാഷ്​ട്ര മത്സരങ്ങളിൽനിന്നും സുവാരസിന്​ വിലക്ക്​ വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballserie aLazioItalian League
News Summary - While Serie A practices social distancing, Lazio’s Patric bites opponent’s arm
Next Story