Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 9:33 PM GMT Updated On
date_range 20 May 2018 9:34 PM GMTകളിക്കളത്തിൽ ഞാൻ സിദാനല്ല, ലൂക്കയാണ്; സിദാനുമുന്നിൽ അരങ്ങേറി മകൻ
text_fieldsമഡ്രിഡ്: ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനൽ മുന്നിൽകണ്ട് ഗോളി കെയ്ലർ നവാസിന് റയൽ വിശ്രമമനുവദിച്ചപ്പോൾ നറുക്ക് വീണത് താരപുത്രൻ ലൂക്കാ സിദാന്. കോച്ച് കൂടിയായ അച്ഛൻ സിദാെൻറ െപ്ലയിങ് ഇലവനിൽ ഇടംപിടിച്ച ലൂക്കാ സീനിയർ ടീമിലെ അരങ്ങേറ്റം മോശമാക്കിയില്ല.
ഒരു ഗോളിലേക്ക് പിഴവ് വരുത്തിയെങ്കിലും ഉജ്ജ്വലമായ ചില സേവുകളുമായി അവൻ ആരാധകരുെട കൈയടി നേടി. ‘‘കളിക്കളത്തിൽ ഞാൻ സിദാനല്ല ലൂക്കയാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനൊപ്പം അരങ്ങേറ്റംകുറിച്ചതിൽ അഭിമാനമുണ്ട്’’ -അച്ഛൻ സിദാെൻറ നിഴലിൽനിന്നും പുറത്തുവരുന്ന ലൂക്കാ പറഞ്ഞു.
‘‘ലൂക്കാ എെൻറ ടീമിലെ ഒരു കളിക്കാരൻ മാത്രമാണ്. എല്ലാവരെയും പരിഗണിക്കുംപോലെ മാത്രമേ അവനെയും പരിഗണിച്ചിട്ടുള്ളൂ. ഇൗ സീസണിൽ ഇതുവരെ കളത്തിലിറങ്ങാത്ത ഏക താരം അവനാണ്. അതിനാലാണ് ഇന്ന് അവസരം നൽകിയത്’’ -ഇതായിരുന്നു സിദാെൻറ പ്രതികരണം. കോച്ചും പിതാവുമെന്ന നിലയിലും ലൂക്കായുടെ അരങ്ങേറ്റം വളരെേയറെ പ്രധാനെപ്പട്ടതാണെന്നും സിദാൻ പറഞ്ഞു.
2004ൽ ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ റയലിെൻറ യൂത്ത് അക്കാദമിയിൽ ചേർന്ന ലൂക്കാ 2015ൽ നടന്ന അണ്ടർ-17 ലോകകപ്പിലും യൂറോ കപ്പിലും ഫ്രഞ്ച് ജഴ്സിയണിഞ്ഞിട്ടുണ്ട്.

Next Story