Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ പ്രീമിയർ...

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ വെ​സ്​​റ്റ്​​ബ്രോ​മും ത​രം​താ​ഴ്​​ത്ത​പ്പെ​ട്ടു

text_fields
bookmark_border
ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ വെ​സ്​​റ്റ്​​ബ്രോ​മും ത​രം​താ​ഴ്​​ത്ത​പ്പെ​ട്ടു
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ സ്​​റ്റോ​ക്​​ സി​റ്റി​യു​ടെ വി​ധി​ത​ന്നെ വെ​സ്​​റ്റ്​​ബ്രോ​മി​നും. സ്വാ​ൻ​സീ സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​താം​പ്​​ട​ൺ വി​ജ​യി​ച്ച​തോ​ടെ​യാ​ണ്​ ഒ​രു ക​ളി ബാ​ക്കി​യി​രി​ക്കെ വെ​സ്​​റ്റ്​​ബ്രോ​മി​​െൻറ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. സീ​സ​ണി​ൽ ആ​റ്​ മ​ത്സ​രം മാ​ത്രം ജ​യി​ച്ച വെ​സ്​​റ്റ്​​ബ്രോ​മി​ന്​​ 31 പോ​യ​ൻ​റ്​ മാ​ത്ര​മാ​ണു​ള്ള​ത്. മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ താ​രം മ​ണോ​ലോ ഗാ​ബി​യാ​ദി​നി​യു​ടെ ഗോ​ളി​ലാ​ണ്​ സ​താം​പ്​​ട​ൺ ജ​യി​ച്ച​ത്. തോ​റ്റെ​ങ്കി​ലും സ്വാ​ൻ​സീ​ക്ക്​ ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്. 

സ്വാ​ൻ​സീ​ക്ക്​ 33ഉം ​തൊ​ട്ടു​മു​ക​ളി​ലു​ള്ള ഹ​ഡേ​ഴ്​​സ്​​ഫീ​ൽ​ഡി​നും സ​താം​പ്​​ട​ണി​നും 36 പോ​യ​ൻ​റു​മാ​ണു​ള്ള​ത്. സ്​​േ​റ്റാ​ക്കി​നെ​തി​രെ​യാ​ണ്​ സ്വാ​ൻ​സീ​യു​​ടെ അ​വ​സാ​ന മ​ത്സ​രം. ഇ​തി​ൽ സ്വാ​ൻ​സീ ജ​യി​ക്കു​ക​യും ഹ​ഡേ​ഴ്​​സ്​​ഫീ​ൽ​ഡ്​ ബാ​ക്കി​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​ക്കു​ക​യും ചെ​യ്​​താ​ൽ ഗോ​ൾ ശ​രാ​ശ​രി​യി​ൽ സ്വാ​ൻ​സീ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. അ​വ​സാ​ന മൂ​ന്ന്​ സ്​​ഥാ​ന​ക്കാ​രാ​ണ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്ന്​ ചാ​മ്പ്യ​ൻ​ഷി​പ്​​ ലീ​ഗി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്ത​പ്പെ​ടു​ക. 

എ​ട്ട്​ സീ​സ​ണു​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ വെ​സ്​​റ്റ്​​ബ്രോം ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ (ര​ണ്ടാം ഡി​വി​ഷ​ൻ) മ​ട​ങ്ങു​ന്ന​ത്. ടീ​മി​​െൻറ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന്​ നേ​ര​ത്തെ കോ​ച്ച്​ അ​ല​ൻ പാ​ർ​ഡ്യൂ​വി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി സ​ഹ​പ​രി​ശീ​ല​ക​ൻ ഡാ​ര​ൻ മ​റെ​ക്ക്​ കീ​ഴി​ലാ​ണ്​ ടീം ​ഇ​പ്പോ​ൾ. 2012-13 സീ​സ​ണി​ൽ സ്​​റ്റീ​വ്​ ക്ലാ​ർ​ക്കി​​െൻറ പ​രി​ശീ​ല​ന​കാ​ല​ത്ത്​ എ​ട്ടാം സ്​​ഥാ​നം ല​ഭി​ച്ച​താ​ണ്​ ഇ​തു​വ​രെ​യു​ള്ള ടീ​മി​​െൻറ ഏ​റ്റ​വും മി​ക​ച്ച​നി​ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballWest Brommalayalam newssports newsEnglish Premier League
News Summary - West Brom relegated from Premier League -Sports news
Next Story