റൂണിക്ക് ഡി.സി യുനൈറ്റഡിൽ കന്നിഗോൾ
text_fieldsവാഷിങ്ടൺ: എവർട്ടനിൽനിന്ന് എം.എൽ.എസ് ക്ലബ് ഡി.സി യുനൈറ്റഡിലെത്തിയ ഇംഗ്ലീഷ് താരം വെയിൻ റൂണിക്ക് കന്നിഗോൾ. കൊെളാറാഡോ റാപ്പിഡ്സിനെതിരായ മത്സരത്തിലായിരുന്നു റൂണിയുടെ ഗോൾ.
33ാം മിനിറ്റിൽ ലൂസിയാനോ അകോസ്റ്റയുടെ അസിസ്റ്റിലാണ് ഇംഗ്ലീഷ് താരം ഗോൾ നേടിയത്. മത്സരത്തിൽ 2-1ന് ഡി.സി യുനൈറ്റഡ് വിജയിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഇതിഹാസ താരമായിരുന്ന റൂണി നീണ്ട 13 വർഷങ്ങൾക്കു ശേഷം 2017ൽ എവർട്ടനിലേക്ക് മാറിയിരുന്നു.
എവർട്ടനിൽ കാര്യമായി തിളങ്ങാൻ കഴിയാതിരുന്നതോടെയാണ് ക്ലബ് താരത്തെ ഒഴിവാക്കുന്നത്. തുടർന്ന് അമേരിക്കൻ ക്ലബ് ഡി.സി യുനൈറ്റഡ് റൂണിയെ സ്വന്തമാക്കുകയായിരുന്നു. എം.എൽ.എസിൽ 21ാം സ്ഥാനത്താണ് ഡി.സി യുനൈറ്റഡ്. മത്സരത്തിൽ ഹെഡറിന് ശ്രമിച്ച റൂണിക്ക് മുഖം പൊട്ടി പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
