Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെ​യ്​​ൻ റൂ​ണി​ക്ക്...

വെ​യ്​​ൻ റൂ​ണി​ക്ക് എ​വ​ർ​ട്ട​നിൽ​ ഗോ​ളോ​ടെ അ​ര​ങ്ങേ​റ്റം

text_fields
bookmark_border
വെ​യ്​​ൻ റൂ​ണി​ക്ക് എ​വ​ർ​ട്ട​നിൽ​ ഗോ​ളോ​ടെ അ​ര​ങ്ങേ​റ്റം
cancel

ല​ണ്ട​ൻ: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം പ​ന്തു​ത​ട്ടി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്ന്​ ആ​ദ്യ ക്ല​ബാ​യ എ​വ​ർ​ട്ട​നി​ലേ​ക്ക്​ കൂ​ടു​മാ​റി​യ വെ​യ്​​ൻ റൂ​ണി​ക്ക്​ ഗോ​ളോ​ടെ അ​ര​ങ്ങേ​റ്റം. പ്രീ ​സീ​സ​ൺ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ കെ​നി​യ​ൻ ക്ല​ബാ​യ ഗോ​ർ മാ​ഹി​യ​ക്കെ​തി​രെ​യാ​ണ്​ റൂ​ണി വാ​ര​ക​ൾ​ക്ക​ക​ലെ​നി​ന്ന്​ ഗോ​ൾ നേ​ടി തി​രി​ച്ചു​വ​ര​വ​റി​യി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ 2-1ന്​ ​എ​വ​ർ​ട്ട​ൻ വി​ജ​യി​ക്കു​ക​യും ചെ​യ്​​തു. 35ാം മി​നി​റ്റി​ലാ​ണ്​ റൂ​ണി ഗോ​ൾ നേ​ടി​യ​ത.്​ പോ​സ്​​റ്റി​ൽ​നി​ന്ന്​ 30 വാ​ര​ക​ൾ​ക്ക​ക​ലെ തെ​ടു​ത്തു​വി​ട്ട ഷോ​ട്ട്​ അ​ഡ്വാ​ൻ​സ്​ ചെ​യ്​​ത മാ​ഹി​യ ഗോ​ളി​യെ ക​ബ​ളി​പ്പി​ച്ച്​ വ​ല​യി​ലാ​വു​ക​യാ​യി​രു​ന്നു. 

തൊ​ട്ടു​പി​ന്നാ​ലെ മാ​ഹി​യ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും 82ാം മി​നി​റ്റി​ൽ കീ​ര​ൻ ഡോ​വെ​ൽ ഗോ​ൾ നേ​ടി എ​വ​ർ​ട്ട​നെ വി​ജ​യി​പ്പി​ച്ചു. നീ​ണ്ട 13 വ​ർ​ഷം മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നാ​യി ബൂ​ട്ടു​കെ​ട്ടി​യ ഇം​ഗ്ലീ​ഷ്​ താ​രം, ക​ളി പ​ഠി​ച്ചു​തു​ട​ങ്ങി​യ ക്ല​ബാ​യ എ​വ​ർ​ട്ട​നി​ലേ​ക്കു​ത​ന്നെ തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ ഗോ​ൾ നേ​ടി​യ​തോ​ടെ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ പോ​രാ​ട്ട​ങ്ങ​ൾ തു​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്​ താ​രം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friendly matchwayne rooneyevertonmalayalam newssports newsfootball news
News Summary - Wayne Rooney nets on Everton return in Africa friendly football news
Next Story