Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമദ്യപിച്ച്​...

മദ്യപിച്ച്​ വാഹനമോടിച്ചു; റൂണിക്ക്​ ഡ്രൈവിങ്​ വിലക്ക്​

text_fields
bookmark_border
wayne
cancel

ലണ്ടൻ: മദ്യപിച്ച്​ വാഹനമോടിച്ച്​ എന്ന കുറ്റത്തിന്​ മുൻ ഇംഗ്ലീഷ്​ ക്യാപ്​റ്റൻ വെയ്​ൻ റൂണിക്ക്​ രണ്ട്​ വർഷത്തെ ഡ്രൈവിങ്​ വിലക്ക്​. സ്​​റ്റോക്​പോർട്ടിലെ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. വിലക്കിന്​ പുറമേ 100 മണിക്കൂർ ശമ്പളം വാങ്ങാതെയുള്ള ​ജോലിയും 170 യൂറോ പിഴയും റൂണിക്ക്​ ശിക്ഷയായുണ്ട്​.

​സെപ്​തംബർ ഒന്നിന്​​ വിംസ്ലോവിലെ ചെസ്​ഹിയർ വെച്ചാണ്​  റൂണിയുടെ വാഹനം ​പൊലീസ്​ തടഞ്ഞത്​. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ റൂണി മദ്യപിച്ചിട്ടുണ്ടെന്ന്​ ബോധ്യമായത്​.

മദ്യപിച്ച്​ വാഹനമോടിച്ചതിന്​ പരസ്യമായി റൂണി മാപ്പപേക്ഷിച്ചിരുന്നു. പൊറുക്കാനാവാത്ത തെറ്റാണ്​ ത​​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായ​െതന്നും കുടുംബത്തോടും മാനേജറോടും ചെയർമാനോടും എവർട്ടൻ ആരാധകരോടും മാപ്പപേക്ഷിക്കുന്നതായി റൂണി ട്വിറ്ററിൽ കുറിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballwayne rooneybannedmalayalam newssports newsdrink-driving
News Summary - Wayne Rooney banned after admitting drink-driving–Sports news
Next Story