Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എതിരില്ലാത്ത മൂന്ന് ഗോൾ; സ്വീഡൻ പ്രീക്വാർട്ടറിൽ

text_fields
bookmark_border
mexico-sweden
cancel

​എ​ക​ത​രീ​ൻ​ബ​ർ​ഗ്​: ജ​ർ​മ​നി​യെ മു​ട്ടു​കു​ത്തി​ച്ച മെ​ക്​​സി​കോ സ്വീ​ഡ​നെ​തി​രെ അ​നാ​യാ​സം ക​ളി ജ​യി​ക്കു​മെ​ന്നു​ത​ന്നെ​യാ​യി​രു​ന്നു പ്ര​വ​ച​ന​ങ്ങ​ള​ത്ര​യും. എ​ന്നാ​ൽ, അ​വ​സാ​ന വി​സി​ലൊ​ച്ച മു​ഴ​ങ്ങി​യ​പ്പോ​ൾ ലാ​റ്റി​ന​മേ​രി​ക്ക​ൻ ‘ക​റു​ത്ത കു​തി​ര​ക​ൾ’ മൂ​ക്കും​കു​ത്തി​വീ​ണി​രി​ക്കു​ന്നു. അ​തും 3-0ത്തി​ന്. അ​സാ​ധ്യം എ​ന്ന വാ​ക്ക്​ സ്വീ​ഡ​​​െൻറ നി​ഘ​ണ്ടു​വി​ൽ ഇ​ല്ലാ​യി​രു​ന്നു. ഫു​ട്​​ബാ​ളി​ൽ എ​ന്തും സം​ഭ​വി​ക്കു​മെ​ന്ന്​ തെ​ളി​യി​ച്ച്​ മ​ര​ണ ഗ്രൂ​പ്പി​ൽ മ​ഞ്ഞ​ക്കി​ളി​ക​ൾ മൂ​ളി​പ്പാ​ട്ടു​മാ​യി ഒ​ന്നാ​മ​താ​യി. അ​ഗ​സ്​​റ്റി​ൻ​സ​ണും ഗ്രാ​ൻ​ക്വി​വി​സ്​​റ്റും സ്വീ​ഡ​​​െൻറ സ്​​കോ​റ​ർ​മാ​രാ​യ​പ്പോ​ൾ, മൂ​ന്നാം ഗോ​ൾ സെ​ൽ​ഫി​ലും ല​ഭി​ച്ചു. ക​ളി​തോ​റ്റെ​ങ്കി​ലും ജ​ർ​മ​നി​യു​ടെ തോ​ൽ​വി​യി​ൽ ​മെ​ക്​​സി​കോ നോ​ക്കൗ​ട്ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റെ​ക്കു​റെ നോ​കൗ​ട്ട്​ ഉ​റ​പ്പി​ച്ച മെ​ക്​​സി​കോ​ക്കെ​തി​രെ പ​തി​വു ശൈ​ലി​യി​ൽ(4-4-2) ത​ന്നെ​യാ​യി​രു​ന്നു സ്വീ​ഡ​​​െൻറ പോ​രാ​ട്ടം. ഇ​രു ടീ​മി​ലും ഫോ​ർ​മേ​ഷ​നി​ലോ താ​ര​ങ്ങ​ളി​ലോ മാ​റ്റ​മി​ല്ല. മെ​ക്​​സി​കോ​യു​ടെ അ​തി​വേ​ഗ നീ​ക്ക​ങ്ങ​ൾ​ക്ക്​ സ്വീ​ഡ​ൻ അ​ൽ​പം ക്ഷ​മ​യോ​ടെ ക​രു​ക്ക​ൾ നീ​ക്കി. മി​ക്ക നീ​ക്ക​ങ്ങ​ളും യൂ​റോ​പ്പ്യ​ൻ മ​ഞ്ഞ​പ്പ​ട​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ​ല്ലാം എ​തി​ർ പ്ര​തി​രോ​ധം പ​രീ​ക്ഷി​ക്കാ​ൻ പോ​ന്ന​താ​യി​രു​ന്നു.

50ാം മി​നി​റ്റ്​
    അ​ഗ​സ്​​റ്റി​ൻ​സ​ൺ
      സ്വീ​ഡ​ൻ

വ​ല​തു വി​ങ്ങി​ലൂ​ടെ​യു​ള്ള സ്വീ​ഡ​​െൻറ ആ​ക്ര​മ​ണ​മാ​ണ്​ ല​ക്ഷ്യം​ക​ണ്ട​ത്. വി​ക്​​ട​ർ ക്ലാ​സ​ണും മാ​ർ​ക​സ്​ ബെ​ർ​ഗും ലാ​സ​ണും ചേ​ർ​ന്നു​ള്ള സം​യു​ക്​​ത നീ​ക്കം. ​വ​ല​തു കോ​ർ​ണ​റി​ൽ​നി​ന്ന്​ വി​ക്​​ട​ർ ക്ലാ​സ​ൺ ന​ൽ​കി ക്രോ​സ്​ മാ​ർ​ക്ക്​ ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന വി​ങ്ങ​ർ അ​ഗ​സ്​​റ്റി​ൻ​സ​ൺ അ​ടി​ച്ചു​ക​യ​റ്റി.

62ാം മി​നി​റ്റ്​
    ഗ്രാ​ൻ​ക്​​വി​സ്​​റ്റ്​
     സ്വീ​ഡ​ൻ

മാ​ർ​ക​സ്​ ബെ​ർ​ഗി​നെ ബോ​ക്​​സി​ൽ വീ​ഴ്​​ത്തി​യ​തി​ന്​ സ്വീ​ഡ​ന്​ ര​ണ്ടാം ചാ​ൻ​സ്. വാ​റി​ലൂ​ടെ റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. ക്യാ​പ്​​റ്റ​​ൻ ഗ്രാ​ൻ​ക്​​വി​സ്​​റ്റി​​െൻറ പി​ഴ​ക്കാ​ത്ത കി​ക്കി​ൽ ര​ണ്ടാം ഗോ​ൾ.

74ാം മി​നി​റ്റ്​
    ആ​ൽ​വ​റ​സ്​ OG
     സ്വീ​ഡ​ൻ

മെ​ക്​​സി​കോ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും ത​ക​ർ​ത്ത്​ സെ​ൽ​ഫ്​ ഗോ​ളും. എ​ഡ്​​സ​ൺ ആ​ൽ​വ​റ​സി​​െൻറ ക്ലി​യ​റ​ൻ​സ്​ പാ​ളി​യ​താ​ണ്​ ഗോ​ളാ​യ​ത്.

 

LIVE UPDATES

-എതിരില്ലാത്ത മൂന്ന് ഗോളിലൂടെ സ്വീഡൻ പ്രീക്വാർട്ടറിൽ

Mexico-and-Sweden

-മെക്‌സിക്കോയുടെ ഫ്രികിക്കിന് സ്വീഡന്‍റെ പ്രതിരോധം 

-നാല് മിനിറ്റ് അധിക സമയം

-74ാം മിനുട്ടിൽ അൽവാരസിലുടെ സ്വീഡന്​ മൂന്നാം ഗോൾ

-പെനാൽട്ടിയിലുടെ സ്വീഡന്​ രണ്ടാം ഗോൾ 

-50ാം മിനുട്ടിൽ അഗസ്​റ്റിസണാണ്​ സ്വീഡനായി ഗോൾ നേടിയത്

​-സ്വീഡൻ ഒരു ഗോളിന്​ മുന്നിൽ

-ആദ്യ പകുതി ഗോൾ രഹിതം​

  • തുടക്കത്തിൽ മെക്സിക്കോ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് സ്വീഡൻ കളിക്കളത്തിൽ ആറാടി. എന്നാൽ മെക്സിക്കോക്ക് നിരവധി അവസരം    ലഭിച്ചുവെങ്കിലും ഗോളാക്കാനായില്ല. 
fifa-mexico-swed

-മിഗ്വെയ്ല്‍ ലയ്‌ന്‍റെ ഷോട്ട് നേരെ ഒല്‍സണിന്റെ കൈകളിലേക്ക്‌

-മെക്സിക്കോക്ക് ലഭിച്ച അവസരം ഹിർവിങ് ലൊസാനോക്ക് മുതലാക്കാനായില്ല

-മത്സരം 35 മിനിറ്റ് പിന്നിട്ടു. മെക്‌സിക്കോ 0-0 സ്വീഡന്‍
 

-മത്സരം പുരോഗമിക്കുമ്പോൾ മെക്സിക്കോക്ക് ആധിപത്യം

-മെക്‌സിക്കോക്ക് കൗണ്ടർ അറ്റാക്കിന് അവസരം ലഭിച്ചുവെങ്കിലും അവസരം വെല പാഴാക്കി. 

-സ്വീഡന് അനുകൂലമായ കോര്‍ണര്‍ ലഭിച്ചെങ്കിലും എക്ഡലിന്‍റെ ബൈസിക്കില്‍ കിക്കിനുള്ള ശ്രമം പാഴായി. പന്ത് പോസ്റ്റ് ബാറിന് അടുത്തുകൂടി പുറത്തേക്ക്‌. 

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Watch: World Cup - Mexico v Sweden-Sports News
Next Story