Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ-16 വാ​ഫ്​...

അ​ണ്ട​ർ-16 വാ​ഫ്​ ഫു​ട്​​ബാ​ൾ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​ഖി​നെ തോൽപിച്ച് ഇന്ത്യ

text_fields
bookmark_border
അ​ണ്ട​ർ-16 വാ​ഫ്​ ഫു​ട്​​ബാ​ൾ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​ഖി​നെ തോൽപിച്ച് ഇന്ത്യ
cancel
camera_alt????? ????? 16 ?????????? ?????????? ??????? ???
അ​മ്മാ​ൻ: ചേ​ട്ട​ൻ​മാ​ർ സ്​​പെ​യി​നി​ൽ അ​ർ​ജ​ൻ​റീ​ന​യെ അ​ട്ടി​മ​റി​ച്ച വാ​ർ​ത്ത​ക്ക്​ പി​ന്നാ​ലെ ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ൽ അ​നി​യ​ന്മാ​രു​ടെ വി​ജ​യ​ഗാ​ഥ. അ​ണ്ട​ർ-16 വാ​ഫ്​ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​ഖി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ ഇ​ന്ത്യ​ൻ ബോ​യ്​​സ്​ വീ​ഴ്​​ത്തി​യ​ത്.

ഗോ​ൾ​ര​ഹി​ത​മെ​ന്നു​റ​പ്പി​ച്ച പോ​രാ​ട്ട​ത്തി​​െൻറ 91ാം മി​നി​റ്റി​ൽ ബു​വി​നേ​ഷി​​െൻറ ഹെ​ഡ​റി​ലൂ​ടെ​യാ​ണ്​ വി​ജ​യം പി​റ​ന്ന​ത്. ‘വെ​സ്​​റ്റ്​ ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ’ (വാ​ഫ്) ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ആ​ദ്യ ക​ളി​യി​ൽ ജോ​ർ​ഡ​നെ 4-0ത്തി​ന്​ വീ​ഴ്​​ത്തി​യ ഇ​ന്ത്യ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നു മു​ന്നി​ൽ പൊ​രു​തി തോ​റ്റാ​ണ്​ (1-2) അ​ണ്ട​ർ-16 ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​ഖി​നെ​തി​രെ ഇ​റ​ങ്ങി​യ​ത്. ക​ളി​യി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​വ​ർ അ​വ​സാ​ന​നി​മി​ഷം അ​ർ​ഹി​ച്ച ജ​യ​വും നേ​ടി. 

ഇ​റാ​ഖി​നെ​തി​രെ ഒ​രു ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ടീ​മി​​െൻറ ആ​ദ്യ ജ​യം കൂ​ടി​യാ​ണി​ത്. മു​ൻ ഇ​ന്ത്യ​ൻ, ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ താ​ര​മാ​യ ബി​ബി​യാ​നോ ഫെ​ർ​ണാ​ണ്ട​സാ​ണ്​  കോ​ച്ച്.  ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക്കെ​തി​രെ ഫി​റ്റ്​​ന​സി​​ലും ടാ​ക്​​ടി​ക​ൽ ഗെ​യി​മി​ലും മു​ന്നി​ൽ​നി​ന്നാ​യി​രു​ന്നു കൗ​മാ​ര​പ്പ​ട​യു​ടെ ച​രി​ത്ര ജ​യം. ടൂ​ർ​ണ​മ​െൻറി​ലെ അ​ടു​ത്ത ക​ളി​യി​ൽ ചൊ​വ്വാ​ഴ്​​ച​ യ​മ​ൻ ആ​ണ്​ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsIndia U-16WAFF Championship
News Summary - WAFF Championship: India U-16 stun Asian champions Iraq- Sports news
Next Story