Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊൽക്കത്ത ഫുട്ബാള്‍...

കൊൽക്കത്ത ഫുട്ബാള്‍ ലീഗ്: ഇൗസ്​റ്റ്​ ബംഗാളിൽ സുഹൈറി​ന്​ ഹാട്രിക്ക്​

text_fields
bookmark_border
കൊൽക്കത്ത ഫുട്ബാള്‍ ലീഗ്: ഇൗസ്​റ്റ്​ ബംഗാളിൽ സുഹൈറി​ന്​ ഹാട്രിക്ക്​
cancel

കൊൽക്കത്ത: കൊൽക്കത്ത ഫുട്ബാള്‍ ലീഗിൽ ഈസ്​റ്റ്​ ബംഗാളി​​െൻറ ആദ്യ മത്സരത്തില്‍തന്നെ ഹീറോയായി മലയാളി സ്ട്രൈക്കര്‍ വി.പി. സുഹൈർ. സുഹൈറി​​െൻറ ഹാട്രിക്ക്​ മികവില്‍ ഒന്നിനെതിരെ നാല്​ ഗോളുകള്‍ക്ക് റെയിന്‍ബോ ക്ലബിനെ ഈസ്​റ്റ്​ ബംഗാള്‍ പരാജയപ്പെടുത്തി. ആദ്യപകുതിയില്‍തന്നെ രണ്ട് ഗോളുകളുമായി തിളങ്ങിയ സുഹൈര്‍ 46ാം മിനിറ്റില്‍തന്നെ ഹാട്രിക്ക് തികക്കുകയായിരുന്നു. നേരത്തെ, സന്നാഹ മത്സരത്തില്‍ ഇരട്ടഗോൾ നേടി സുഹൈര്‍ തിളങ്ങിയിരുന്നു. സുഹൈല്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഈസ്​റ്റ്​ ബംഗാളിലെ മറ്റ്​ രണ്ട്​ മലയാളി താരങ്ങളായ മിര്‍ഷാദും ജോബി ജസ്​റ്റിനും മത്സരത്തിനിറങ്ങിയില്ല. 16നാണ് ഈസ്​റ്റ്​ ബംഗാളി​​െൻറ അടുത്ത മത്സരം. എടത്തനാട്ടുകര ചലഞ്ചേഴ്സാണ് സുഹൈറി​​െൻറ ഹോം ക്ലബ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeast bengalmalayalam newssports newsvp suhairhat trick
News Summary - vp suhair hat trick goal- Sports news
Next Story