ആവേശത്തിെൻറ പേര് ന്യൂ വിവ കേരള
text_fieldsകണ്ണൂർ: മലയാളികളുടെ ഫുട്ബാൾ ആവേശത്തിന് ഹരം പകർന്ന് വിവ കേരള വീണ്ടും വരുന്നു. കണ്ണൂർ ആസ്ഥാനമായി ന്യൂ വിവ കേരള എന്ന പേരിലാണ് ക്ലബ് വീണ്ടും അവതരിക്കുന്നത്. പഴയ വിവ കേരളയുടെ ലോഗോ തന്നെയാണ് ഉപയോഗിക്കുക. പഴയ പേര് ഉപയോഗിക്കുന്നതിനുള്ള സാ േങ്കതിക പ്രശ്നങ്ങൾ കാരണമാണ് പേരിൽ ‘ന്യൂ’ എന്ന് ചേർക്കുന്നത്. ലോഗോയും മറ്റും ഉ പയോഗിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളെല്ലാം കഴിഞ്ഞു.
കേരളത്തിലെ ഫുട്ബാൾ ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നതിനുള്ള ക്ലബ് എന്ന സ്വപ്നത്തോടെയാണ് ന്യൂ വിവ കേരള കണ്ണൂരിൽ തുടങ്ങുന്നത്. രാജ്യത്തെതന്നെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായിരിക്കും ഇതെന്നും സംഘാടകർ പറയുന്നു. ക്ലബിെൻറ അക്കാദമിയാണ് ഇപ്പോൾ രൂപവത്കരിക്കുന്നത്. ഒാഫിസും തുറന്നിട്ടുണ്ട്. അടുത്ത വർഷം ക്ലബ് ഒൗദ്യോഗികമായി പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും അടുത്ത സമയത്തുതന്നെ െഎ ലീഗിൽ പ്രേവശനം നേടുകയാണ് ലക്ഷ്യം.
2004ലാണ് കൊച്ചി ആസ്ഥാനമായി വിവ കേരള രൂപവത്കരിക്കുന്നത്. കലൂർ ജവഹർ സ്റ്റേഡിയമായിരുന്നു ഹോം ഗ്രൗണ്ട്. 2007ൽ എൻ.എഫ്.എൽ രണ്ടാം ഡിവിഷൻ ലീഗിൽ നിന്ന് െഎ ലീഗിലേക്ക് വിവ കേരളക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ആദ്യ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ആദ്യ സീസണിൽ തന്നെ തരംതാഴ്ത്തെപ്പട്ടു. 2009 - 10 സീസണിൽ തിരികെയെത്തി െഎ ലീഗിൽ മികച്ച പ്രകടനം നടത്തി.
എന്നാൽ, ആരാധകരുടെ മികച്ച പിന്തുണയുണ്ടായിട്ടും ക്ലബിന് പിന്നീട് ഏറെ മുന്നേറാൻ കഴിഞ്ഞില്ല. 2011ൽ ചിരാഗ് കമ്പ്യൂേട്ടഴ്സ്, ക്ലബിനെ ഏറ്റെടുത്തു. ക്ലബിെൻറ പേര് ചിരാഗ് യുനൈറ്റഡ് എന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ, ഇൗ മാറ്റംകൊണ്ട് ക്ലബിനെ മുൻനിരയിൽ പിടിച്ചുനിർത്താനായില്ല. മുൻ വിവ കേരള മാനേജർ കെ. പ്രശാന്തനാണ് പുതിയ ക്ലബിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ. മുൻ ഇന്ത്യൻ കോച്ച് എ.എം. ശ്രീധരൻ ടെക്നിക്കൽ ഡയറക്ടറും െഎ.എസ്.എൽ കമേൻററ്റർ ഷൈജു ദാമോദരൻ ബ്രാൻഡ് അംബാസഡറുമാണ്. മുൻ കെൽട്രോൺ താരം കെ. ദിലീഷിനെ മാനേജറായും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
