ബിഗ്ഹിറ്റായി വിസാ ഫ്രീ റഷ്യ
text_fieldsറഷ്യയിലെത്താൻ ഫാൻ െഎ.ഡി മതി
മോസ്കോ: ‘വിസയെക്കുറിച്ച് നിങ്ങൾക്ക് ആവലാതി വേണ്ട. കളിയിലും വോഡ്കയിലും ശ്രദ്ധനൽകൂ’ -റഷ്യ ലോകകപ്പിനുമുമ്പ് ആരാധകർക്ക് മുമ്പാകെ സംഘാടകരുടെ വാഗ്ദാനമാണിത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ വിസ പ്രതിസന്ധി തുടച്ചുനീക്കിയാണ് റഷ്യ വിശ്വമേളയെ വരവേൽക്കുന്നത്. ടിക്കറ്റ് വാങ്ങിയാൽ മതി, റഷ്യയിലേക്ക് വരാം. കൺനിറയെ ലോകകപ്പ് കാണാം, വോഡ്കയും കുടിക്കാം.
ഫാൻ െഎ.ഡി
ലോകകപ്പിനെത്തുന്ന ആരാധകർക്കുള്ള തിരിച്ചറിയൽ കാർഡാണ് ഫാൻ െഎ.ഡി. ലോകകപ്പിന് ഒരു ടിക്കറ്റ് വാങ്ങിയാൽ ഫാൻ െഎ.ഡി സ്വന്തമാക്കാം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് മാത്രം പോരാ ഇൗ തിരിച്ചറിയൽ കാർഡ് കൂടി വേണം. ലോകകപ്പിന് 10 ദിവസം മുേമ്പ ഫാൻ െഎ.ഡി പ്രാബല്യത്തിൽ വരും. ടൂർണമെൻറ് കഴിഞ്ഞ് 10ാം ദിവസം വരെയാണ് കാലാവധി. ലോകകപ്പ് നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രാസൗജന്യവും ലഭിക്കും.
എങ്ങനെ ലഭിക്കും?
ടിക്കറ്റ് സ്വന്തമാക്കിയവർക്ക് https://www.fan-id.ru/ വിലാസത്തിൽ ഒാൺലൈനായും ഫാൻ െഎ.ഡി സെൻററുകൾ വഴിയും തിരിച്ചറിയൽ കാർഡ് ലഭിക്കും. വിദേശികൾക്ക് ‘വിസ ഒാൺ അറൈവൽ’ മാതൃകയിൽ വിമാനത്താവളത്തിൽ വെച്ചുതന്നെ സ്വന്തമാക്കാം. ഫാൻ െഎ.ഡി ലഭിക്കാൻ ഏറ്റവും ലളിതമായ മാർഗമാണ് സംഘാടകർ ഒരുക്കിയത്. പാസ്പോർട്ട്, ഫോേട്ടാ എന്നിവയുമായി അപേക്ഷിച്ചാൽ മാത്രം മതി.
പ്രതികരണം
മാർച്ചിലാണ് ഫാൻ െഎ.ഡി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ദിവസങ്ങൾക്കകം വൻ സ്വീകാര്യ ലഭിച്ചു. മേയ് ആദ്യവാരത്തിലെ കണക്കനുസരിച്ച് 25 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആനുപാതികമായി 10 ലക്ഷം ഫാൻ െഎ.ഡി അപേക്ഷകളെങ്കിലും ലഭിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
