ബാലൺ ഡി ഓർ നഷ്ടം നിരാശെപ്പടുത്തി- വാൻഡൈക്
text_fieldsലണ്ടൻ: ബാലൺ ഡി ഓർ പുരസ്കാരത്തിൽ മുത്തമിടുന്നതിനെക്കുറിച്ചുള്ള മനോഹര ചിന്തകൾ മനസ്സിൽ നിറഞ്ഞിരുന്നുവെന്ന് ലിവർപൂളിെൻറ ഡച്ച് ഡിഫൻഡർ വിർജിൽ വാൻഡൈക്. ബാഴ്സലോണയുടെ അർജൻറീന സൂപ്പർതാരം ലയണൽ െമസ്സിയുമായുള്ള മത്സരത്തിൽ, കേവലം ഏഴുപോയൻറന് ലോകത്തെ മികച്ച ഫുട്ബാളർക്കുള്ള ബഹുമതി അടിയറവെക്കേണ്ടിവന്നതിൽ നേരിയ നിരാശയുെണ്ടന്നും ‘മിറർ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വാൻഡൈക് തുറന്നുപറഞ്ഞു.
‘‘ഞാൻ ചെറിയ തോതിൽ നിരാശനായിരുന്നു. അവാർഡ്ദാന ചടങ്ങിന് പോകാൻ തീരുമാനിച്ചത് അതിശയകരമായ രാത്രിയാകും അതെന്ന പ്രതീക്ഷയിൽതന്നെയായിരുന്നു. എങ്കിലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ പ്രതിഭകൾക്കൊപ്പം ഒത്തുചേരാൻ ലഭിച്ച ഭാഗ്യം കണക്കിലെടുക്കുേമ്പാൾ അതൊരു മഹത്തായ അവസരമായിത്തന്നെ ഞാൻ കണക്കിലെടുക്കുന്നു. അന്ന് മെസ്സിയുമായി സംസാരിക്കാനും അവസരം ലഭിച്ചു. അദ്ദേഹത്തിന് ഇംഗ്ലീഷ് അധികം അറിയില്ലെന്നതുകൊണ്ട് ദൈർഘ്യമേറിയ സംഭാഷണമായിരുന്നില്ല അത്. പക്ഷേ, ഞങ്ങൾക്കിടയിലെ ബഹുമാനം എത്രമാത്രമാണെന്ന് തിരിച്ചറിയാൻ അതു ധാരാളമായിരുന്നു’’ -വാൻഡൈക് പറഞ്ഞു.
‘‘എല്ലാ ക്ലബിലും കളിക്കാരുടെ ചെറിയ ഗ്രൂപ്പുകൾ സ്വാഭാവികമാണ്. എന്നാൽ, ലിവർപൂളിലെ അവസ്ഥ അതിനു വിരുദ്ധമാണ്. ഇവിടെ ഒരു വലിയ കുടുംബം പോലെയാണ് ഞങ്ങൾ. ഈ ക്ലബ് എനിക്ക് പറ്റിയതാണെന്ന് തോന്നുന്നതും അതുകൊണ്ടുതന്നെ. തമാശക്കാരനായ സാദിയോ മാനെയെപ്പോലുള്ളവർ ലിവർപൂളിനെ കൂടുതൽ രസകരമാക്കുന്നുവെന്നും വാൻഡൈക് പറഞ്ഞു.