Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോഹ് ലിക്കും...

കോഹ് ലിക്കും വിജയ്ക്കും സെഞ്ച്വറി; ഇന്ത്യക്ക് 51 റണ്‍സ് ലീഡ്

text_fields
bookmark_border
കോഹ് ലിക്കും വിജയ്ക്കും സെഞ്ച്വറി; ഇന്ത്യക്ക് 51 റണ്‍സ് ലീഡ്
cancel

മുംബൈ: ഇംഗ്ളണ്ടിന്‍െറ മികച്ച സ്കോറിന് ക്ളാസിക് ഇന്നിങ്സിലൂടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (147 നോട്ടൗട്ട്) ഓപണര്‍ മുരളി വിജയ്യും (136) ബാറ്റുകൊണ്ട് മറുപടി പറഞ്ഞപ്പോള്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യം ബാറ്റുചെയ്ത് 400 റണ്‍സെടുത്ത ഇംഗ്ളണ്ടിനെതിരെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെടുത്ത ഇന്ത്യക്ക് മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ 51 റണ്‍സിന്‍െറ ലീഡായി.

ജയന്ത് യാദവാണ് (30) കോഹ്ലിക്കൊപ്പം ക്രീസിലുള്ളത്. കോഹ്ലിയുടെ 15ാമത്തെയും വിജയ്യുടെ എട്ടാമത്തെയും ടെസ്റ്റ് സെഞ്ച്വറികളാണ് മുംബൈയിലെ വാംഖഡെ മൈതാനത്ത് പിറന്നത്. സെഞ്ച്വറിയോടെ ടെസ്റ്റ് കരിയറില്‍ 4000 ക്ളബില്‍ എത്തിയ കോഹ്ലി ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സും തികച്ചു. 35 വര്‍ഷത്തിനിടെ ഒരു പരമ്പരയില്‍ 500ല്‍ കൂടുതല്‍ റണ്‍സടിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനുമായി കോഹ് ലി.    

ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍തന്നെ ചേതേശ്വര്‍ പുജാരയെ (47) നഷ്ടമായി. പിന്നീടിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് വിജയ് സ്കോര്‍ ഉയര്‍ത്തിയതോടെയാണ് ഇന്ത്യക്ക് സന്ദര്‍ശകരുടെ സ്കോര്‍ എത്തിപ്പിടിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായത്. 116 റണ്‍സാണ് ഇരുവരും മൂന്നാംവിക്കറ്റില്‍ നേടിയത്.

282 പന്തില്‍ മൂന്നു സിക്സും 10 ബൗണ്ടറിയുമടക്കം 136ലത്തെിയ വിജയ് ലെഗ്സ്പിന്നര്‍ ആദില്‍ റാഷിദിന്‍െറ നിരുപദ്രവകരമെന്ന് തോന്നിച്ച പന്തിലാണ് പുറത്തായത്.  കരുണ്‍ നായരും (13) കഴിഞ്ഞ കളികളില്‍ മികച്ച കളി കാഴ്ചവെച്ച പാര്‍ഥിവ് പട്ടേലും (15) രവിചന്ദ്ര അശ്വിനും (പൂജ്യം) പെട്ടെന്ന് മടങ്ങി ആറിന് 307 എന്ന നിലയിലായപ്പോള്‍ ഇന്ത്യ ഇംഗ്ളണ്ട് സ്കോറിനടുത്തത്തെില്ളെന്ന് തോന്നിച്ചു. രവീന്ദ്ര ജദേജയെയും (25) ജയന്ത് യാദവിനെയും കൂട്ടുപിടച്ചായിരുന്നു കോഹ്ലിയുടെ ക്ളാസ് ഇന്നിങ്സ്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - Virat Kohli
Next Story