Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി​മ​ർ​ശ​ന​വും...

വി​മ​ർ​ശ​ന​വും പ്ര​ശം​സ​യു​മാ​യി വാ​ർ അ​ര​ങ്ങേ​റ്റം

text_fields
bookmark_border
വി​മ​ർ​ശ​ന​വും പ്ര​ശം​സ​യു​മാ​യി വാ​ർ അ​ര​ങ്ങേ​റ്റം
cancel
camera_alt???????????????? ?????????? ??????????? ??? ???????? ?????????????
ലോ​ക​ക​പ്പ്​ മൈ​താ​ന​ത്തെ ‘വാ​ർ’ പോ​രാ​ട്ടം അ​ര​ങ്ങേ​റി​യി​ട്ട്​ ഒ​രാ​ഴ്​​ച​യോ​ട​ടു​ക്കു​ന്നു. ​ക​ളി​ക്ക​ള​ത്തി​ലെ ‘പ്രേ​ത​ഗോ​ളും’, ‘ദൈ​വ​ത്തി​​െൻറ കൈ​യും’ ഒ​ന്നു​മി​ല്ലാ​ത്ത ക​ളി​ക്ക​ള​മാ​ണ്​ ക​ട​ന്നു​പോ​വു​ന്ന​ത്. ‘വാ​ർ’ (വി​ഡി​േ​യാ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്) കൊ​ണ്ട്​ സ​ന്തോ​ഷി​ച്ച​വ​രും പ​ണി​കി​ട്ടി​യ​വ​രു​മു​ണ്ടി​വി​ടെ. ഫ്രാ​ൻ​സ്​ ആ​യി​രു​ന്നു റ​ഷ്യ​ൻ മ​ണ്ണി​ലെ പു​തു​താ​ര​ത്തി​​​െൻറ വ​ര​വി​നെ ആ​ദ്യം ആ​ഘോ​ഷ​മാ​ക്കി​യ​വ​ർ. പ​ണി​കി​ട്ടി​യ​വ​ർ ആ​സ്​​ട്രേ​ലി​യ​യും. പ​ന്തു​മാ​യി കു​തി​ച്ച ഫ്ര​ഞ്ചു താ​രം അ​​െൻറാ​യി​ൻ ഗ്രീ​സ്​​മാ​നെ ഫൗ​ൾ​ചെ​യ്​​ത​തി​ന്​ ‘വാ​ർ’ സ​ഹാ​യം തേ​ടി​യ ഉ​റു​ഗ്വാ​യ്​ റ​ഫ​റി ആ​ന്ദ്രെ കു​ൻ​ഹ പെ​നാ​ൽ​റ്റി സ്​​പോ​ട്ടി​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടി ച​രി​ത്ര​മെ​ഴു​തി. 
 
ആദ്യ വാർ ഗോൾ. ഗ്രീസ്​മാനെ ഫൗൾ ചെയ്യുന്നു
 

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ലെ ച​രി​ത്ര​ത്തി​ലെ ഒ​രു സാ​േ​ങ്ക​തി​ക വി​പ്ല​വം അ​വി​ടെ​തു​ട​ങ്ങു​ന്നു. കൊ​റി​യ​ക്കെ​തി​രെ സ്വീ​ഡ​ന്​ വി​ജ​യം സ​മ്മാ​നി​ച്ച പെ​നാ​ൽ​റ്റി​യും ‘വാ​റി’​ലൂ​ടെ​യാ​യി​രു​ന്നു. 
എ​ന്നാ​ൽ, ഫ്രാ​ൻ​സ്​ ഗോ​ള​ടി​ക്കും മു​േ​മ്പ ‘വാ​ർ’ ക​ളി തു​ട​ങ്ങി. ര​ണ്ടാം ദി​ന​ത്തി​ലെ സ​്​​പെ​യി​ൻ-​പോ​ർ​ചു​ഗ​ൽ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. ക​ളി​യു​ടെ 22ാം മി​നി​റ്റി​ൽ ഡീ​ഗോ കോ​സ്​​റ്റ പോ​ർ​ചു​ഗ​ൽ പെ​നാ​ൽ​റ്റി ബോ​ക്​​സി​നു മു​ന്നി​ൽ പെ​പെ​യെ വീ​ഴ്​​ത്തു​ന്നു. റ​ഫ​റി പോ​ർ​ചു​ഗ​ലി​ന്​ അ​നു​കൂ​ല​മാ​യ ഫ്രീ​കി​ക്കി​നെ കു​റി​ച്ച്​ ചി​ന്തി​ക്കും മു​േ​മ്പ മൈ​കി​ൽ ‘വാ​ർ റ​ഫ​റി’​യു​ടെ ഇ​ട​പെ​ട​ൽ. ക​ളി തു​ട​രു​ന്നു, ആ ​നീ​ക്ക​ത്തി​ൽ കോ​സ്​​റ്റ ഗോ​ള​ടി​ക്കു​ന്നു. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ഇ​സ്​​കോ​യു​ടെ ഷോ​ട്ട്​ ക്രോ​സ്​​ബാ​റി​ൽ ക​രു​ങ്ങി ഗോ​ളെ​ന്ന്​ സം​ശ​യി​ച്ച​പ്പോ​ഴും വാ​ർ ഇ​ട​പെ​ട്ടു. ഗോ​ൾ​ലൈ​ൻ ക​ട​ന്നു​വെ​ന്ന സ്​​പാ​നി​ഷ്​ താ​ര​ങ്ങ​ളു​ടെ അ​പ്പീ​ൽ കൈ​യി​ലെ വാ​ച്ചി​ലേ​ക്ക്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ റ​ഫ​റി നി​ഷേ​ധി​ച്ചു.
 
സ്വീഡ​​െൻറ വിക്​ടർ ക്ലാസനെ ഫൗൾ ചെയ്യുന്നു
 

‘വാ​ർ’ മി​സ്​​റ്റേ​ക്ക്​
വാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വും കാ​ണാ​തി​രു​ന്നു​കൂ​ടാ. തു​ട​ക്കം മു​ത​ൽ വി​മ​ർ​ശി​ച്ച ഇം​ഗ്ലീ​ഷു​കാ​രാ​ണ്​ ഇ​വ​രി​ൽ മു​ന്നി​ൽ. ക​ഴി​ഞ്ഞ ദി​വ​സം തു​നീ​ഷ്യ​ക്കെ​തി​രാ​യ ഇം​ഗ്ല​ണ്ടി​​െൻറ മ​ത്സ​രം ക​ഴി​ഞ്ഞ​തോ​ടെ വി​മ​ർ​ശ​ന​ത്തി​ന്​ മൂ​ർ​ച്ച​യേ​റി. ഹാ​രി​കെ​യ്​​​നി​നെ​തി​രാ​യ ഫൗ​ളു​ക​ൾ വാ​റി​​​െൻറ ക​ണ്ണി​ൽ​പെ​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​ൻ ഇം​ഗ്ല​ണ്ട്​ താ​ര​ങ്ങ​ളാ​യ ഗാ​രി ലി​നേ​ക​റി​​െൻറ​യും ഗാ​രി നെ​വി​ല്ലെ​യു​ടെ​യും വി​മ​ർ​ശ​നം. ‘നി​ല​വി​ലെ വാ​ർ വി​ശ​ക​ല​ന സം​വി​ധാ​നം ലോ​ക​ക​പ്പി​ന്​ സ​ജ്ജ​മ​ല്ല. ഒ​ന്നു​കി​ൽ ഇ​വ​ർ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ക. ടി.​വി ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ‘വാ​ർ’ വി​ശ​ക​ല​ന​വും തീ​രു​മാ​ന​വും ഫ​ല​പ്ര​ദ​മാ​ക്ക​ണം.’ -നെ​വി​ല്ലെ പ​റ​യു​ന്നു. 

​സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ -ബ്ര​സീ​ൽ മ​ത്സ​ര​ത്തി​ലു​മു​ണ്ടാ​യി സ​മാ​ന സം​ഭ​വ​ങ്ങ​ൾ. നെ​യ്​​മ​റി​നെ തു​ട​ർ​ച്ച​യാ​യി ഫൗ​ൾ ചെ​യ്യു​േ​മ്പാ​ഴും ‘വാ​റോ’ റ​ഫ​റി​​േ​യാ ഇ​ട​പെ​ട്ടി​ല്ല. അ​ണി​യ​റ​യി​ലെ ‘വാ​ർ’ സം​ഘ​ത്തി​​െൻറ സാ​ന്നി​ധ്യം റ​ഫ​റി​മാ​രു​ടെ ജാ​ഗ​രൂ​ക​ത കു​റ​ക്കു​ന്നു​വെ​ന്നും നെ​വി​ല്ലെ വാ​ദി​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifasports newsVARVideo assistant refereesFootball Technology
News Summary - Video assistant referees (VAR) - Football Technology - FIFA- sports news
Next Story