ലോകകപ്പിൽ ‘വാർ’; വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിന് അനുമതി
text_fieldsസൂറിക്: ബോക്സിൽ വീണ് റഫറിയെ കബളിപ്പിച്ച് പെനാൽറ്റി നേടാനുള്ള വിരുതന്മാരുടെ ശ്രമങ്ങൾ റഷ്യൻ ലോകകപ്പിൽ നടക്കില്ല. വിഡിയോ അസിസ്റ്റൻറ് റഫറിയിങ് (വാർ) സാേങ്കതികത ലോകകപ്പിൽ നടപ്പാക്കാൻ ഫിഫയുടെ കളിനിയമ വിഭാഗമായ ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡിെൻറ അനുമതി.
സൂറിക്കിൽ ചേർന്ന െഎ.എഫ്.എ.ബിയുടെ പ്രത്യേക യോഗത്തിലാണ് അംഗീകാരം നൽകിയത്. ക്ലബ് ലോകകപ്പിൽ പരീക്ഷിച്ച് വിജയം കണ്ടതിെൻറ ആത്മവിശ്വാസവുമായാണ് ഫിഫ ‘വാറി’നെ റഷ്യ ലോകകപ്പിൽ അവതരിപ്പിക്കുന്നത്. പെനാൽറ്റി അനുവദിക്കൽ, ചുവപ്പ് കാർഡ് നൽകൽ, ഒാഫ് സൈഡ് ഗോൾ തുടങ്ങി നിർണായക ഘട്ടങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ റഫറിമാരെ സഹായിക്കുന്നതാണ് ‘വാർ’. ബുണ്ടസ് ലീഗ, എഫ്.എ കപ്പ് തുടങ്ങി ആയിരത്തിലേറെ മത്സരങ്ങളിൽ പരീക്ഷിച്ച് വിജയിച്ചു. കളിയുടെ കൃത്യതക്കും സത്യസന്ധതക്കും വാർ സഹായകമാവുമെന്ന് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
