അണ്ടർ 20 ലോകകപ്പ്: വെനിസ്വേല-ഇംഗ്ലണ്ട് ഫൈനൽ
text_fieldsേസാൾ: അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ വെനിസ്വേലയും ഇംഗ്ലണ്ടും ഫൈനലിൽ പ്രവേശിച്ചു. വെനിസ്വേല ഉറുഗ്വായെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയപ്പോൾ ഇറ്റലിയെ 1-3ന് തോൽപിച്ചാണ് ഇംഗ്ലീഷ് പട ഫൈനലുറപ്പിച്ചത്.
ആവേശകരമായിരുന്നു ഉറുഗ്വായ്-വെനിസ്വേല മത്സരം. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 49ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ഉറുഗ്വായ് മുന്നിെലത്തിയത്. നികോളസ് ഡിലാ ക്രസ് പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു. 92ാം മിനിറ്റിൽ വെനിസ്വേല തിരിച്ചടിച്ചു. സാമുവൽ സോസയാണ് രക്ഷകനായത്. അധികസമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
ഷൂട്ടൗട്ടിൽ ഉറുഗ്വായ്ക്ക് രണ്ടെണ്ണം പിഴച്ചപ്പോൾ വെനിസ്വേലയുടെ ഒരുകിക്ക് മാത്രം തടയാനെ ഉറുഗ്വായ് ഗോളിക്ക് കഴിഞ്ഞുള്ളൂ. ഇതോടെ 4-3ന് പെനാൽറ്റി വിജയിച്ച് വെനിസ്വേല സെമിെലത്തി. യൂറോപ്യൻ പോരാട്ടത്തിൽ ഡൊമനിക് സോളെങ്ക (66, 88), ആഡം ലൂക്ക്മാൻ (77) എന്നിവരാണ് ഇംഗ്ലണ്ടിെൻറ സ്കോറർമാർ. ജൂൺ 11നാണ് കലാശപ്പോരാട്ടം.
