വാൾഡറാമയും ഡിസെയ്ലിയും ഇന്ത്യയിലെത്തും
text_fieldsന്യൂഡൽഹി: െകാളംബിയൻ ഇതിഹാസം കാർലോസ് വാൾഡറാമയും ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യൻ മാഴ്സൽ ഡിസെയ്ലി, മുൻ റയൽ മഡ്രിഡ് മിഡ്ഫീൽഡർ ഫെർണാണ്ടോ മോറിയൻറ്സ് എന്നിവർ അണ്ടർ 17 ലോകകപ്പിെൻറ ഭാഗമായി ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ ആറിനാണ് ഫ്രഞ്ച്-സ്പാനിഷ്-കൊളംബിയൻ താരങ്ങൾ ഇന്ത്യയിലെത്തുന്നത്.
താരങ്ങളുടെ വരവ് ഫുട്ബാൾ അണ്ടർ 17 ലോകകപ്പിനെ സമ്പന്നമാക്കുമെന്നാണ് ഫിഫ കരുതുന്നത്. മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ പ്രദർശന മത്സരത്തിന് താരങ്ങളുണ്ടാവും. അണ്ടർ 17 ലോകകപ്പിലൂടെ വളർന്നുവന്ന ഇതിഹാസ താരങ്ങളാണ് മൂന്നുപേരും. നേരത്തെ മുൻ ബാഴ്സലോണ താരം കാർലസ് പുയോൾ, എസ്റ്റബാൻ കാബിയാസോ, നൊവാൻകോ കാനു എന്നിവരും ടൂർണമെൻറിെൻറ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു.

