Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബോ​ൾ​ട്ടി​നെ...

ബോ​ൾ​ട്ടി​നെ കൈ​വി​ട്ട്​ ഒാ​സീ​സ്​ ക്ല​ബ്​: മ​റീ​നേ​ഴ്​​സു​മാ​യി ക​രാ​റാ​യി​ല്ല

text_fields
bookmark_border
ബോ​ൾ​ട്ടി​നെ കൈ​വി​ട്ട്​ ഒാ​സീ​സ്​ ക്ല​ബ്​: മ​റീ​നേ​ഴ്​​സു​മാ​യി ക​രാ​റാ​യി​ല്ല
cancel

സി​ഡ്​​നി: ആ​സ്​​ട്രേ​ലി​യ​യി​ലെ ​എ ​ലീ​ഗ്​ ടീ​മി​നൊ​പ്പം പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ള​റാ​യി പ​ന്തു ​ത​ട്ടാ​നു​ള്ള സ്​​പ്രി​ൻ​റ്​ ഇ​തി​ഹാ​സം​ ഉ​സൈ​ൻ ബോ​ൾ​ട്ടി​​െൻറ മോ​ഹം പൊ​ലി​ഞ്ഞു. മാ​സ​ങ്ങ​ളാ​യി സെ​ൻ​ട്ര​ൽ കോ​സ്​​റ്റ്​ മ​റീ​നേ​ഴ്​​സ്​ ടീ​മി​നൊ​പ്പ​മു​ള്ള ബോ​ൾ​ട്ടു​മാ​യി ടീം ​മാ​നേ​ജ്​​മ​െൻറ്​ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ താ​രം പ​രി​ശീ​ല​നം നി​ർ​ത്തി മ​ട​ങ്ങി​യ​ത്.

ബോ​ൾ​ട്ട്​ 21 ല​ക്ഷം ഡോ​ള​ർ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ഇ​നി​യും ഫോം ​ക​ണ്ടെ​ത്താ​ത്ത താ​ര​ത്തി​ന്​ അ​ത്ര​യും ന​ൽ​കാ​ൻ ത​യാ​റ​ല്ലെ​ന്ന്​ ടീം ​അ​ധി​കൃ​ത​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന. സീ​സ​ണു​മു​മ്പ്​ ന​ട​ന്ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ബോ​ൾ​ട്ട്​ മ​റീ​നേ​ഴ്​​സി​നാ​യി ര​ണ്ടു​ഗോ​ൾ നേ​ടി ശ്ര​​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. അ​തേ​സ​മ​യം, ആ​സ്​​ട്രേ​ലി​യ​ൻ ക്ല​ബ്​ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ത​​െൻറ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ൾ സ്വ​പ്​​നം ഉ​പേ​ക്ഷി​ച്ചി​​ട്ടി​ല്ലെ​ന്ന്​ ബോ​ൾ​ട്ട്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballusain boltmalayalam newssports newsprofessional socce
News Summary - Usain Bolt still chasing professional soccer dream
Next Story