വനിത ലോകകപ്പ്: നെതർലൻഡ്സ് ഫൈനലിൽ
text_fieldsലിയോൺ: യൂറോപ്യൻ സെമിഫൈനലിൽ സ്വീഡനെ മറികടന്ന് നെതർലൻഡ്സ് വനിത ലോകകപ്പ് ഫുട്ബാളിെൻറ ഫൈനലിൽ ഇടംനേടി. അധികസമയത്തേക്ക് നീണ്ട കളിയിൽ 1-0ത്തിനായിരുന്നു ഒാ റഞ്ചുപടയുടെ ജയം. അധികസമയത്തിെൻറ ഒമ്പതാം മിനിറ്റിൽ ജാക്കി ഗ്രോയ്നെൻ ആണ് നിർണായക ഗോൾ നേടിയത്.
നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സിെൻറ കന്നി ലോകകപ്പ് ഫൈനൽ പ്രവേശനമാണിത്. ഞായറാഴ്ച രാത്രി 8.30ന് നടക്കുന്ന കലാശപ്പോരിൽ നിലവിലെ ജേതാക്കളായ അമേരിക്കയാണ് നെതർലൻഡ്സിെൻറ എതിരാളികൾ. ആദ്യപകുതിയിൽ സ്വീഡനായിരുന്നു മുൻതൂക്കമെങ്കിലും ലിന ഹർട്ടിഗിെൻറ ഷോട്ടും രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ നില്ല ഫഷറിെൻറ ശ്രമവും ഡച്ച് ഗോളി വിഫലമാക്കി.
മറുവശത്ത് വിവിയനെ മെയ്ഡേമയുടെ ശ്രമം സ്വീഡിഷ് ഗോളി ഹെഡ്വിഗ് ലിൻഡാലും തടുത്തു. ഇഞ്ച്വറി സമയത്ത് ഷാനിസ് വാൻ ഡെസാൻഡെെൻറ ശ്രമവും ലീൻഡാൽ തടഞ്ഞിട്ടു. തുടർന്നായിരുന്നു അധികസമയത്ത് ഗ്രോയ്നെെൻറ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
