Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉറുഗ്വായ്​ വരുന്നു;...

ഉറുഗ്വായ്​ വരുന്നു; ബ്രസീൽ ലോകകപ്പിൽ കളിച്ച 11 പേർ ടീമിൽ

text_fields
bookmark_border
ഉറുഗ്വായ്​ വരുന്നു; ബ്രസീൽ ലോകകപ്പിൽ കളിച്ച 11 പേർ ടീമിൽ
cancel

മോണ്ട വിഡിയോ: സ്​റ്റാർ സ്​ട്രൈക്കർമാരായ ലൂയി സുവാരസ്​, എഡിൻസൻ കവാനി ഉൾ​െപ്പടെ 23 അംഗ ടീമിനെ  പ്രഖ്യാപിച്ച്​ ഉറുഗ്വായ്​ കോച്ച്​ ഒാസ്​കാർ ടബേരസ്​. ഇറ്റാലിയൻ ക്ലബ്​  സാംദോറിയ പ്ലേമേക്കർ നിക്കോളാസ് ലോഡെറിയോ, മുൻ സതാംപ്ടൺ താരം ഗസ്​റ്റാൻ റമിറസ്, ഫെഡെ വാൽവെർദെ എന്നീ പ്രമുഖർക്ക്​ ടീമിൽ ഇടം നേടാനായില്ല.

പരിചയസമ്പന്നരായ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്​ലേര, ഡിഫൻഡർമാരായ മാർടിൻ കസേരസ്​, ഡീഗോ ഗോഡിൻ എന്നിവരോടൊപ്പം യുവൻറസി​​​െൻറ റോഡ്രിഗോ ബെൻടാൻഗർ, സാംദോറിയയുടെ ലൂകാസ്​ ടൊറെയ്​റ, സെൽറ്റവിഗോയുടെ മാക്​സ്​മില്യാനോ ഗോമസ്​ എന്നീ യുവരക്തങ്ങളുമടങ്ങുന്ന സന്തുലിതമായ ടീമാണ്​ റഷ്യയിലേക്ക്​ പറക്കുന്നത്​.

2014 ബ്രസീൽ ലോകകപ്പിൽ കളിച്ച 11 പേർ ഇത്തവണയും ടീമിൽ ഇടംപിടിച്ചു. റഷ്യ, സൗദി അറേബ്യ, ഈജിപ്ത്​ എന്നിവരടങ്ങിയ ഗ്രൂപ്​ ‘എ’ യിലാണ്​ ഉറുഗ്വായിയുടെ സ്​ഥാനം. ജൂൺ 15ന്​ ഇൗജിപ്​തിനെതിരെയാണ്​  ആദ്യ മത്സരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifauruguayworldcup 2018malayalam newssports newsWorld Cup squad
News Summary - Uruguay World Cup 2018 squad- Sports news
Next Story