ഉറുഗ്വായിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത്​ പെറു കോപ അമേരിക്ക സെമിയിൽ

07:30 AM
30/06/2019
urugay-23

സാൽവദോർ: ഉറുഗ്വായിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത്​ പെറു കോപ അമേരിക്ക ടൂർണമ​​​െൻറ്​ സെമി ഫൈനലിൽ. നിശ്​ചിത സമയത്ത്​ ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ്​ മൽസരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്​ നീങ്ങിയത്​. അഞ്ച്​ കിക്കുകളും പെറു വലയിലെത്തിച്ചപ്പോൾ ഉറുഗ്വായി ഒരു കിക്ക്​ പാഴാക്കി.

ഉറുഗ്വായിയുടെ ആദ്യ കിക്കെടുത്ത ലൂയി സുവാരസിന്​ പിഴച്ചു. പിന്നീടുള്ള കിക്കുകളെല്ലാം വലയിലെത്തിച്ചെങ്കിലും ആദ്യത്തെ പിഴവിന്​ മൽസരം തന്നെ ഉറുഗ്വായിക്ക്​ വില കൊടുക്കേണ്ടി വന്നു. നിശ്​ചിത സമയത്ത്​ ഉറുഗ്വായ്​ നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും അതൊന്നും ഗോളാക്കാനായില്ല.

ജൂലൈ നാലിന്​ നടക്കുന്ന സെമി ഫൈനലിൽ പെറു ചിലിയെ നേരിടും. കരുത്തരായ ബ്രസീലും അർജൻറീനയും തമ്മിലാണ്​ ആദ്യ സെമി.

Loading...
COMMENTS