Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2017 4:13 AM IST Updated On
date_range 25 Dec 2017 4:13 AM ISTസർവകലാശാല ഫുട്ബാൾ: കേരള ടീമുകൾക്ക് ജയം
text_fieldsbookmark_border
കോഴിക്കോട്: ദക്ഷിണ മേഖല അന്തർ സർവകലാശാല പുരുഷ ഫുട്ബാളിൽ കാലടി, കേരള എ.പി.ജെ. അബ്ദുൽ കലാം, കേരള, കണ്ണൂർ സർവകലാശാല ടീമുകൾക്ക് ജയം. കർണാടക യേനോപ്പോയ സർവകലാശാലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപിച്ച് എ.പി.ജെ. അബ്ദുൽ കലാം സർവകലാശാല നാലാം റൗണ്ടിലെത്തി. മണിപ്പാലിനെ 2-1ന് കീഴടക്കിയാണ് കാലടി സംസ്കൃത സർവകലാശാല നാലാം റൗണ്ടിൽ കടന്നത്. കൊച്ചിൻ ശാസ്ത്രസാേങ്കതിക സർവകലാശാല (കുസാറ്റ്) 0-2ന് ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയോട് മൂന്നാം റൗണ്ടിൽ തോറ്റു. കാഞ്ചീപുരം എസ്.സി.എസ്.വി.എം.വിയെ 8-0ത്തിന് തകർത്ത കണ്ണൂർ മൂന്നാം റൗണ്ടിലെത്തി. കേരള ആരോഗ്യ സർവകലാശാലയെ 6-2ന് കീഴടക്കി കേരള സർവകലാശാലയും മൂന്നാം റൗണ്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
