Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബുണ്ടസ്​ ലിഗ:...

ബുണ്ടസ്​ ലിഗ: ഡോർട്​മുണ്ടിനെ അട്ടിമറിച്ച്​ യൂനിയൻ ബെർലിൻ

text_fields
bookmark_border
ബുണ്ടസ്​ ലിഗ: ഡോർട്​മുണ്ടിനെ അട്ടിമറിച്ച്​ യൂനിയൻ ബെർലിൻ
cancel
ബെ​ർ​ലി​ൻ: ​സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച്​ ക​ന്നി​ക്കാ​രാ​യി ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​യി​ൽ അ​ര​ങ്ങേ​റി​യ യൂ​നി​യ​ൻ ബെ​ർ​ലി​ന്​ അ​ട്ടി​മ​റി വി​ജ​യം. ചാ​മ്പ്യ​ന്മാ​രാ​കാ​ൻ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന മു​ൻ​നി​ര ടീ​മാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​നെ​യാ​ണ്​ 3-1ന്​ ​ഇ​ള​മു​റ​ക്കാ​ർ വീ​ഴ്​​ത്തി​യ​ത്. 22ാം മി​നി​റ്റി​ൽ മാ​രി​യ​സ്​ ബു​വ​ൽ​ട്ട​ർ യൂ​നി​യ​നെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ഴേ മ​ത്സ​ര​ത്തി​​െൻറ ഗ​തി തീ​രു​മാ​ന​മാ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റ്​ ക​ഴി​ഞ്ഞ്​ ഡോ​ർ​ട്​​മു​ണ്ട്​​ പാ​കോ അ​ൽ​ക്കാ​സ​റി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചെ​ങ്കി​ലും വൈ​കാ​തെ ബു​വ​ൽ​റ്റ​ർ വീ​ണ്ടും ഗോ​ൾ കു​റി​ച്ച്​ യൂ​നി​യ​നെ മു​ന്നി​ലെ​ത്തി​ച്ചു.

75ാം മി​നി​റ്റി​ൽ സെ​ബാ​സ്​​റ്റ്യ​ൻ ആ​ൻ​ഡേ​ഴ്​​സ​ണി​ലൂ​ടെ പ​ട്ടി​ക തി​ക​ച്ച ടീം ​വി​ജ​യം ആ​ധി​കാ​രി​ക​മാ​ക്കി. തോ​ൽ​വി​യോ​ടെ ഡോ​ർ​ട്​​മു​ണ്ട്​​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലി​ൽ​നി​ന്ന്​ പു​റ​ത്താ​യി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ മ്യൂ​ണി​ക്​ 6-1ന്​ ​മെ​യി​ൻ​സി​നെ ത​ക​ർ​ത്ത്​ പോ​യ​ൻ​റ്​ നി​ല​യി​ൽ ര​ണ്ടാ​മ​തെ​ത്തി. ടീ​മി​ൽ പു​തു​താ​യി എ​ത്തി​യ ഇ​വാ​ൻ പെ​രി​സി​ച്ച്​ ആ​ദ്യ​മാ​യി ഗോ​ൾ ക​ണ്ടെ​ത്തി. റോ​ബ​ർ​ട്ട്​ ലെ​വ​​ൻ​ഡോ​വ്​​സ്​​കി, ബെ​ഞ്ച​മി​ൻ പ​വാ​ർ​ഡ്, ഡേ​വി​ഡ്​ അ​ലാ​ബ, കി​ങ്​​സ്​​ലി കോ​മാ​ൻ, അ​ൽ​ഫോ​​ൺ​സോ ഡേ​വി​സ്​ എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ മ​റ്റു​ള്ള​വ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:borussia dortmundunion berlin
News Summary - union berlin vs dortmund
Next Story