Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ് ഒരുക്കത്തിൽ ഫിഫ സംഘത്തിന് തൃപ്തി
text_fieldsbookmark_border
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെൻറിെൻറ തയാറെടുപ്പുകളിൽ ഫിഫ പ്രതിനിധിസംഘം തൃപ്തി രേഖപ്പെടുത്തി. കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന പ്രതിമാസ അവലോകന യോഗത്തിലാണ് ഫിഫ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ ഫിഫ സംഘം നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മേയ് 15ന് മുമ്പ് ജോലി തീര്‍ക്കണമെന്ന് ഫിഫ പ്രതിനിധികൾ കര്‍ശന നിര്‍ദേശം നൽകി. സ്റ്റേഡിയത്തിലെ അഗ്നിശമന സംവിധാനം, സ്വീവേജ് പ്ലാൻറ്, കസേര ഉറപ്പിക്കല്‍ ജോലികളിൽ പുരോഗതിയുണ്ടെന്ന് സംഘം വിലയിരുത്തി. കസേരകള്‍ 25നകം കൊച്ചിയിലെത്തും. ടൂര്‍ണമെൻറ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി, കോംപറ്റീഷന്‍ ഓപറേഷന്‍ മാനേജര്‍ റോമ ഖന്ന എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
