അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: നൈ​ജീ​രി​യ, അ​ർ​ജ​ൻ​റീ​ന പു​റ​ത്ത്​; ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ

00:18 AM
09/11/2019
brazil-under17-team.jpg

ക​രി​യാ​സി​ക: അ​ഞ്ച​ു​ത​വ​ണ ജേ​താ​ക്ക​ളാ​യ നൈ​ജീ​രി​യ​യും, ക​രു​ത്ത​രാ​യ അ​ർ​ജ​ൻ​റീ​ന​യും ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ​ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്ത്. അ​തേ​സ​മ​യം, ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ. കൗ​മാ​ര ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കി​രീ​ടം കൈ​വ​ശം​വെ​ച്ച​​വ​രെ​ന്ന റെ​ക്കോ​ഡു​ള്ള നൈ​ജീ​രി​യ​യെ നെ​ത​ർ​ല​ൻ​ഡ്​​സാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ (3-1) വീ​ഴ്​​ത്തി​യ​ത്.

ല​യ​ണ​ൽ മെ​സ്സി​യു​ടെ പി​ന്മു​റ​ക്കാ​രാ​യ അ​ർ​ജ​ൻ​റി​ന​യെ 3-2ന്​ ​പ​ര​ഗ്വേ വീ​ഴ്​​ത്തി. ബ്ര​സീ​ൽ ചി​ലി​യെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഇ​റ്റ​ലി, മെ​ക്​​സി​കോ, സ്​​പെ​യി​ൻ, ദ​ക്ഷി​ണ കൊ​റി​യ ടീ​മു​ക​ളും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 

Loading...
COMMENTS