ഇന്ത്യയിൽ നടക്കേണ്ട അണ്ടർ 17 വനിത ലോകകപ്പ് മാറ്റി
text_fieldsന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് 19 ഭീതി ഒഴിയാത്തതിനെത്തുടർന്ന് നവംബറിൽ ഇന്ത്യ ആ തിേഥയത്വം വഹിക്കാനിരുന്ന അണ്ടർ 17 വനിത ലോകകപ്പ് ഫിഫ മാറ്റിവെച്ചു. നവംബർ രണ്ട് മു തൽ 21 വരെ കൊൽക്കത്ത, ഗുവാഹതി, ഭുവനേശ്വർ, അഹ്മദാബാദ്, നവിമുംബൈ എന്നിവിടങ്ങളിലായാ ണ് കൗമാരക്കാരികളുടെ കാൽപന്ത് ലോകകപ്പ് അരങ്ങേറാനിരുന്നത്.
ആതിഥേയരെന്ന നിലയിൽ ഇന്ത്യയും 16 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് യോഗ്യത നേടിയിരുന്നു. അഞ്ചുമാസം മാത്രം ശേഷിക്കെ ഏഷ്യയിലെ യോഗ്യത മത്സരങ്ങൾ മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചത് എന്നതിനാൽ ടൂർണമെൻറ് മാറ്റുെമന്ന കാര്യം ഉറപ്പായിരുന്നുവെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതികരിച്ചു.
ഫെബ്രുവരിയിൽ പുറത്തുവിട്ട ടൂർണമെൻറ് ഷെഡ്യൂൾ പ്രകാരം നവിമുംബൈ ആയിരുന്നു ഫൈനൽ വേദി. ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തരകൊറിയയുമാണ് വൻകരയിൽ നിന്നും യോഗ്യത നേടിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
