യൂറോകപ്പ് 2021ലേക്ക് നീട്ടിയേക്കും
text_fieldsലണ്ടൻ: ഫുട്ബാൾ ലോകം ആകാംക്ഷേയാടെ കാത്തിരിക്കുന്ന യൂറോകപ്പിന് ഈ വർഷം പന്തുരുളുമോ? കായികപ്രേമികൾ ആശങ്കയ ോടെ ഉറ്റുനോക്കുന്ന ഈ ചോദ്യത്തിനുത്തരം ചൊവ്വാഴ്ചയറിയാം. യൂറോപ്പിലെ ഫുട്ബാൾ നടത്തിപ്പുകാരായ ‘യുവേഫ’ ച ൊവ്വാഴ്ച നടത്തുന്ന യോഗത്തിൽ ഇക്കാര്യം മുഖ്യചർച്ചയാകും. അടുത്ത വർഷത്തേക്ക് ടൂർണമെൻറ് നീട്ടുന്നത് യുവേഫയുടെ സജീവപരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് മത്സരങ്ങൾ മാറ്റിവെക്കാൻ യോഗത്തിൽ സംഘടന ഔദ്യോഗികമായി തീരുമാനിച്ചേക്കും. വൻകരയിലെ വൻതോക്കുകൾ അഭിമാനപുരസ്സരം മാറ്റുരക്കുന്ന യൂറോകപ്പ് ഫുട്ബാൾ ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് പടർന്നുപിടിച്ച ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്പെയിൻ അടക്കം 12 രാജ്യങ്ങളാണ് 16ാമത് യൂറോകപ്പിന് സംയുക്തമായി ആതിഥ്യമരുളുന്നത്. റോമിൽ തുടങ്ങുന്ന ടൂർണമെൻറിെൻറ കലാശക്കളി ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ്.
കോവിഡ്19 ലോകം മുഴുവൻ പടർന്നുപിടിച്ച സാഹചര്യത്തിൽ ടൂർണമെൻറ് 2021ലേക്ക് മാറ്റിവെക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയാവും യോഗത്തിലെ പ്രധാന അജണ്ട. അടുത്ത വർഷം നടത്താൻ നിശ്ചയിച്ചാലും ചില െവല്ലുവിളികൾ യുവേഫക്കു മുന്നിലുണ്ട്. വിപുലമായ ക്ലബ് ലോകകപ്പ് ഫിഫ നിശ്ചയിച്ചിട്ടുള്ളത് അടുത്ത വർഷം സമ്മറിലാണ്. യുവേഷ നാഷൻസ് ലീഗ് ഫൈനലും ഏറക്കുറെ അതേസമയത്തുതന്നെയാകും. ടൂർണമെൻറിെൻറ സമയം വെട്ടിച്ചുരുക്കി നടത്തുന്നതും ചർച്ചയാകും. എന്നാൽ, 24 ദേശീയ ടീമുകൾ പെങ്കടുക്കുന്ന മേള രണ്ടാഴ്ചയിലേക്ക് ചുരുക്കുന്നത് കടുത്ത വെല്ലുവിളിയാണ്. മത്സരത്തിനിടയിലെ മതിയായ വിശ്രമദിനങ്ങളും പരിഗണിക്കേണ്ടതുണ്ട്. 55 അംഗരാജ്യങ്ങളിലെ പ്രതിനിധികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇക്കാര്യത്തിൽ യുവേഫയുടെ അന്തിമ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
