ക്രൊ​യേ​ഷ്യ​യെ ഗോളിൽ മു​ക്കി സ്പെ​യി​ന്‍ (6-0)

13:05 PM
12/09/2018

എ​ല്‍​ഷേ: ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​കളായ ക്രൊ​യേ​ഷ്യ​യെ ഗോളിൽ മു​ക്കി സ്പെ​യി​ന്‍. യു​വേ​ഫ നേ​ഷ​ന്‍​സ് ക​പ്പ് ലീ​ഗിൽ എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ള്‍​ക്കാണ് ക്രൊ​യേ​ഷ്യയെ സ്പാനിഷ് പട തോൽപിച്ചു വിട്ടത്. മോ​ഡ്രി​ച്ചും റാ​കി​റ്റി​ച്ചും പെ​രി​സി​ച്ചും അ​ട​ങ്ങി​യ ക്രൊ​യേ​ഷ്യക്കെതിരായ വിജയം സ്പെയിനിൻറെ സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൊന്നാണ്.

ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റുകളെന്ന പെരുമായുമായെത്തിയ ക്രൊയേഷ്യക്കെതിരെ സൗ​ള്‍ നി​ഗ്വ​സ് (24),  മാ​ര്‍​ക്കോ അ​സെ​ന്‍​സി​യോ(33), ക്യാ​പ്റ്റ​ന്‍ സെ​ര്‍​ജി​യോ റാ​മോ​സ്(57), എ​സ്കോ (70) എന്നിവരാണ് സ്പെയിനിനായി വല കുലുക്കിയത്. ഇതിനിടെ ഒരു സെ​ല്‍​ഫ് ഗോളും ക്രോയേഷ്യൻ വലയിൽ വീണു. 


മത്സരത്തിൽ സ്പെ​യി​ന്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തി. പു​തി​യ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് എ​ന്‍ റി​ക്വെ​യു​ടെ കീ​ഴി​ല്‍ സ്പെ​യി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്പെ​യി​ന്‍ ഇം​ഗ്ല​ണ്ടി​നെ​യും തോ​ല്‍​പ്പി​ച്ചി​രു​ന്നു.
 

Loading...
COMMENTS