യുവേഫ നേഷൻസ്​ ലീഗ്​: പോർചുഗലിനോട്​ തോറ്റ്​ ഇറ്റലി

21:47 PM
11/09/2018

ലിസ്​ബൻ: യുവേഫ നേഷൻസ്​ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇറ്റലിക്ക്​ തിരിച്ചടി. പോളണ്ടിനെതിരായ സമനിലക്കുശേഷം, ലീഗ്​ ‘എ’ ഗ്രൂപ്​ മൂന്നിലെ രണ്ടാം പോരാട്ടത്തിനെത്തിയ ഇറ്റലിക്കാരെ പോർചുഗീസ്​ പട 1-0ത്തിന്​ തോൽപിച്ചു. ​നായകൻ ക്രിസ്​റ്റ്യാനോ റൊണാൾഡോയില്ലാതെയിറങ്ങിയ പറങ്കികൾക്ക്​ സെവിയ്യ താരം ആന്ദ്രെ സിൽവയു​െട ഗോളാണ്​ തുണയായത്​.

ഇതോടെ, ​ഗ്രൂപ്​ മൂന്നിൽ ജയത്തോടെ പോർചുഗലിന്​ മൂന്നു പോയൻറായി. തോൽവിയും സമനിലയുമടക്കം ഒരു പോയൻറുള്ള ഇറ്റലി മൂന്നാമതാണ്​.ലോകകപ്പ്​ യോഗ്യതപോലും ലഭിക്കാതെ തകർന്നടിഞ്ഞ ഇറ്റാലിയൻ ടീമിനെ ഉയർച്ചയിലേക്കെത്തിക്കാമെന്ന വാഗ്​ദാനവുമായി എത്തിയ റോബർ​േട്ടാ മാൻസീനിക്ക്​ തോൽവി വീണ്ടും തിരിച്ചടിയായിരിക്കുകയാണ്​. 

പോർചുഗലി​​െൻറ തലസ്​ഥാനനഗരിയായ ലിസ്​ബനിലെ മൾട്ടി സ്​​േപാർട്​സ്​ സ്​റ്റേഡിയത്തിലായിരുന്നു മത്സരം. സ്വന്തം കാണികൾക്കു മുന്നിൽ ഇറ്റലിക്കാരെ പിന്നിലാക്കി പറങ്കിപ്പട മനോഹരമായി കളിച്ചു. ആന്ദ്രെ സിൽവ, ബെർണാഡോ സിൽവ എന്നിവരായിരുന്നു മു​ന്നേറ്റത്തിൽ. ആദ്യ പകുതിയിൽ പോർചുഗലി​​െൻറ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ ​ഇറ്റാലിയൻ കൗമാര ഗോൾകീപ്പർ ജിയാൻ ലൂയി​ജി ഡോണറുമ്മ മാസ്​മരിക സേവിങ്ങുകളുമായി കാത്തു.

രണ്ടാംപകുതിയുടെ തുടക്കത്തിലാണ്​ ആന്ദ്രെ സിൽവയുടെ വിജയഗോൾ. ആർ.ബി ലീപ്​സിഗ്​ താരം ബ്രൂമ നൽകിയ പാസിൽനിന്നാണ്​ സിൽവ ഗോൾ നേടുന്നത്​. ലാസിയോ താരം ബലോ​െട്ടല്ലിയുടെ അഭാവത്തിൽ 4-3-3 ശൈലിയിലായിരുന്നു ഇറ്റലിയെ മാൻസീനി മൈതാനത്തിറക്കിയത്​.  മുന്നേറ്റത്തിലുണ്ടായിരുന്ന സിമോ​െണ സാസക്കും ഫെഡറികോ ചീസെക്കും​ കാര്യമായൊന്നും ചെയ്യാനായില്ല.

Loading...
COMMENTS