ക്ലബ് ഫുട്ബാൾ മാതൃകയിൽ രാജ്യങ്ങളുടെ ലീഗുമായി യുവേഫ
text_fieldsസൂറിച്: യൂറോപ്യൻ ഫുട്ബാളിനെ ഒരു കുടക്കീഴിലാക്കി ദേശീയ ടീമുകളുടെ ഫുട്ബാൾ ലീഗുമായി യുവേഫ രംഗത്ത്. അഞ്ചു വർഷം നീണ്ട അണിയറ ചർച്ചകൾക്കും തയാറെടുപ്പിനുമൊടുവിൽ ലോക ഫുട്ബാൾ ആരാധകർ കാത്തിരുന്ന ലീഗിെൻറ നറുക്കെടുപ്പും പൂർത്തിയായി. വൻകരയിലെ 55 ടീമുകളെ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ നാലു ഭാഗങ്ങളായി തിരിച്ചാണ് പോരാട്ടമൊരുക്കുന്നത്.
എങ്ങനെ
ഫിഫ സൗഹൃദ ഫുട്ബാൾ കലണ്ടർ മാറ്റിമറിച്ചാണ് യുവേഫ ദേശീയ ടീമുകളുടെ ലീഗിന് തുടക്കം കുറിക്കുന്നത്. യുവേഫ അംഗങ്ങളായ 55 ടീമുകളെ ഫിഫ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ നാലു ഭാഗങ്ങളായി തിരിച്ചാണ് ടൂർണമെൻറ്.
ലീഗ് ‘എ’:
ഒന്നു മുതൽ 12 വരെ റാങ്കുകാർ.
ലീഗ് ‘ബി’:
13 മുതൽ 24 വരെ റാങ്കുകാർ (12 ടീം)
ലീഗ് ‘സി’:
25 മുതൽ 39 വരെ സ്ഥാനക്കാർ (15 ടീം)
ലീഗ് ‘ഡി’:
40 മുതൽ 55 വരെ സ്ഥാനക്കാർ (15 ടീം)
എപ്പോൾ
ക്ലബ് ഫുട്ബാൾ മത്സരങ്ങൾക്ക് തടസ്സമാകാത്ത രൂപത്തിലാണ് 2018-19 യുവേഫ നേഷൻസ് ലീഗ് സംഘടിപ്പിക്കുന്നത്. ക്ലബ് ഫുട്ബാൾ സീസണിെൻറ ഇടവേളയിൽ സെപ്റ്റംബർ ആറു മുതൽ നവംബർ 20 വരെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിലെയും മുൻനിരക്കാർ അണിനിരക്കുന്ന ഫൈനൽ പോരാട്ടങ്ങൾ 2019 ജൂണിൽ നടക്കും.
ഗ്രൂപ് മത്സര ദിവസങ്ങൾ: സെപ്തംബർ: 6-11. ഒക്ടോബർ: 11-16. നവംബർ: 15-20.
ഭാവി
വൻകരയിലെ അംഗങ്ങൾക്ക് കൂടുതൽ മത്സരങ്ങൾക്ക് അവസരമൊരുങ്ങുന്നുവെന്നതാണ് പ്രധാന നേട്ടം. 2020 യൂറോകപ്പിനുള്ള യോഗ്യത മാനദണ്ഡമായും യുവേഫ നേഷൻസ് ലീഗ് മാറിയേക്കും.ഒാരോ സീസണിലും നാല് ഡിവിഷൻ ലീഗിലെയും ടീമുകളുടെ പ്രകടനം അടിസ്ഥാനമാക്കി ക്ലബ് ലീഗ് മാതൃകയിൽ സ്ഥാനക്കയറ്റവും തരംതാഴ്ത്തലുമുണ്ടാവും. ഒരു ലീഗിൽനിന്ന് മറ്റൊരു ലീഗിലേക്കാവും ഇത്.
ലീഗ് ‘എ’
ഗ്രൂപ് 1: ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്
ഗ്രൂപ് 2: ബെൽജിയം, സ്വിറ്റ്സർലൻഡ്, െഎസ്ലൻഡ്
ഗ്രൂപ് 3: പോർചുഗൽ, ഇറ്റലി, പോളണ്ട്
ഗ്രൂപ് 4: സ്പെയിൻ, ഇംഗ്ലണ്ട്, ക്രൊയേഷ്യ
ലീഗ് ‘ബി’
1: സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ
2: റഷ്യ, സ്വീഡൻ, തുർക്കി
3: ഒാസ്ട്രിയ, ബോസ്നിയ, വ. അയർലൻഡ്
4: വെയ്ൽസ്, അയർലൻഡ്, ഡെന്മാർക്
ലീഗ് ‘സി’
1: സ്കോട്ലൻഡ്, അൽബേനിയ, ഇസ്രായേൽ
2: ഹംഗറി, ഗ്രീസ്, ഫിൻലൻഡ്, എസ്തോണിയ
3: സ്ലൊവീനിയ, നോർവേ, ബൾഗേറിയ, സൈപ്രസ്
4: റുമേനിയ, സെർബിയ, മോണ്ടിെനഗ്രോ, ലിേത്വനിയ.
ലീഗ് ‘ഡി’
1: ജോർജിയ, ലാത്വിയ, കസാഖ്സ്താൻ, അൻഡോറ
2: ബെലറൂസ്, ലക്സംബർഗ്, മൾഡോവ, സാൻ മാരിനോ
3: അസർൈബജാൻ, ഫറോ െഎലൻഡ്, മാൾട്ട, കൊസോവ
4: മാസിഡോണിയ, അർമീനിയ, ലീഷൻസ്റ്റീൻ, ജിബ്രാൾട്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
