ബൊലോഗ്ന (ഇറ്റലി): യുേവഫ നേഷൻസ് ലീഗിലെ മുൻനിരക്കാരുടെ രണ്ടാം മത്സരത്തിലും സമനില. ലീഗ് ‘എ’ ഗ്രൂപ് രണ്ടിൽ പുതിയ പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ ഇറ്റലിയെ അവരുടെ നാട്ടിൽ പോളണ്ട് 1-1ന് സമനിലയിൽ തളച്ചു. ആദ്യ പകുതിയിലെ ഗോളിൽ തോൽക്കുമെന്നുറപ്പിച്ച മത്സരത്തിൽ 78ാം മിനിറ്റിലെ പെനാൽറ്റിയാണ് ഇറ്റലിക്ക് തുണയായത്.
പോളണ്ട് 40ാം മിനിറ്റിൽ ആതിഥേയരുടെ വലയിൽ പന്തെത്തിച്ചു. ലെവൻഡോവ്സ്കി ഒരുക്കിക്കൊടുത്ത അവസരത്തിൽ പിയോട്ട് സിലിനിസ്കിയാണ് വലകുലുക്കുന്നത്. ഇതോടെ പോളണ്ടുകാർ പ്രതിരോധം കനപ്പിച്ചു. ഒടുവിൽ 78ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇറ്റലിക്ക് തുണയായി. ജോർജീന്യോ കിക്ക് വലയിെലത്തിച്ചതോടെ മത്സരം സമനിലയിൽ.
ലീഗ് ‘ബി’യിലെ മറ്റൊരു മത്സരത്തിൽ റഷ്യ തുർക്കിയെ 2-1ന് തോൽപിച്ചു. ഡെനിസ് ചെറിഷേവ് (13), ആർടം സ്യൂബ (49) എന്നിവരാണ് ഗോൾ നേടിയത്.